തന്റെ സെറ്റിൽ നടൻ ഷെയ്ൻ നിഗം നീറ്റായിരുന്നുവെന്ന് നിർമ്മാതാവ് സോഫിയ പോൾ. ഷെയ്‌നിന്റെ ഭാഗത്തുനിന്നും ഇതുവരെ തന്റെ സെറ്റിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായി കണ്ടിട്ടില്ലെന്നും, അവൻ കൃത്യമായി വന്ന് അഭിനയിച്ച് പോകുമായിരുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോഫിയ പോൾ പറഞ്ഞു.
ALSO READ: രാഹുൽ ഗാന്ധിക്ക് ഫ്ലയിങ് കിസ് കൊടുക്കാൻ ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്: കോണ്‍ഗ്രസ് വനിത എംഎല്‍എ
‘എല്ലാവരും അങ്ങനെയൊക്കെ സംസാരിച്ചതെന്താണെന്ന് എനിക്കറിയില്ല. എന്റെ സെറ്റിൽ എങ്ങനെയായിരുന്നെന്ന് നോക്കിയാൽ പോരെ. നമ്മൾ ഇല്ലാത്തത് പറയണ്ടല്ലോ. അല്ലാതെയുള്ള ചെറിയ പ്രശ്നങ്ങൾ ഒക്കെ മാത്രമാണ് ഉണ്ടായിരുന്നത്. ഞങ്ങളുടെ സെറ്റിൽ എല്ലാവരും വന്നിട്ട് കറക്ടായി അഭിനയിച്ചിട്ട് പോകുമായിരുന്നു. പിന്നെ ചെറിയ ഡിലെ ഒക്കെ സംഭവിക്കാമല്ലോ. അതൊക്കെ വലിയ കാര്യമല്ല’, സോഫിയ പോൾ വ്യക്തമാക്കി.
ALSO READ: മണിപ്പൂർ വിഷയത്തിൽ നിശബ്ദരായവരാണ് രാഷ്ട്രീയം കളിക്കുന്നത്; കപിൽ സിബൽ
‘ഇതുവരെ അവർ ആരും താമസിച്ചെത്തുകയൊന്നും ഉണ്ടായിട്ടില്ല. ചില സമയങ്ങളിൽ അവർ വന്നിരുന്നിട്ട് നമ്മൾ വരാൻ വൈകാറുണ്ടല്ലോ. അതുകൊണ്ട് നമ്മൾ അതിനെ വലിയ കാര്യമായി കാണുന്നില്ല’, സോഫിയ പോൾ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here