‘അവനും കുടുംബമില്ലേ?, ജീവിക്കാന്‍ സമ്മതിക്കണം’; കീര്‍ത്തിക്ക് വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് താനെന്ന് സുരേഷ് കുമാര്‍

നടി കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നിര്‍മാതാവും കീര്‍ത്തിയുടെ പിതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തി സുരേഷിന് വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് താനാണെന്നും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ നല്‍കരുതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലാണ് സുരേഷ് കുമാര്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ രംഗത്തെത്തിയത്.

കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ടെന്ന് സുരേഷ് കുമാര്‍ പറയുന്നു. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു എന്നൊക്കെയുള്ള ആ വാര്‍ത്ത വ്യാജമാണ്. ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി അത് മറ്റുള്ളവര്‍ ഏറ്റുപിടിച്ചതെന്ന് സുരേഷ് കുമാര്‍ പറഞ്ഞു

ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് താനായിരിക്കും. തനിക്കും അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. തങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ തങ്ങളുടെ ഒപ്പം ഷോപ്പിംഗിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ ?അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. തന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതുകൊണ്ടാണ് വീഡിയോ ചെയ്തതെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫര്‍ഹാന്‍ എന്ന യുവാവുമൊത്തുള്ള ചിത്രം കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ കീര്‍ത്തിയുടെ ഭാവിവരനെന്ന രീതിയില്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കീര്‍ത്തി സുരേഷ് ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തു. സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് പ്രതികരിച്ച് സുരേഷ് കുമാര്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News