‘ഇളയരാജയുടെ ആ ഇടപെടലിന് ഒരു അവസാനം വേണം’, പ്രതിഫലം വാങ്ങിയ പാട്ടിൽ സംഗീത സംവിധായകന് അവകാശമില്ല: നിർമ്മാതാവ് വിനോദ് കുമാർ

ഇളയരാജയുടെ കോപ്പി റൈറ്റ് വിവാദങ്ങളിൽ ഒരു അവസാനം വേണമെന്ന പ്രതികരണവുമായി നിർമ്മാതാവ് വിനോദ് കുമാർ രംഗത്ത്. പ്രതിഫലം വാങ്ങി നിർമ്മിക്കുന്ന ഒരു പാട്ടിനും സംഗീത സംവിധായകന് അവകാശമില്ലെന്നും, കോടതി ഇടപെട്ട് ‘എല്ലാവർക്കും ഒരിക്കൽ’ എന്ന ഉത്തരവ് കൊണ്ടുവരണമെന്നും കണ്മണി അൻപോട് ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിനോദ് കുമാർ പ്രതികരിച്ചു.

ALSO READ: ‘സുപ്രഭാതം’ വളർന്നാൽ ‘മാധ്യമം’ പൂട്ടേണ്ടിവരും എന്ന ഭയമാണ് ജമാഅത്തെ ഇസ്ലാമിക്ക്, സുന്നികളെ തകർക്കാനുള്ള മൗദൂദിസ്റ്റുകളുടെ കുതന്ത്രങ്ങൾ വെളിപ്പെടുത്തി കെടി ജലീൽ

‘പ്രതിഫലം വാങ്ങി നിർമ്മിക്കുന്ന ഒരു പാട്ടിനും സംഗീത സംവിധായകന് അവകാശമില്ല. ഇതിന് ഒരു അവസാനം വേണം. കോടതി ഇടപെട്ട് ‘എല്ലാവർക്കും ഒരിക്കൽ’ എന്ന ഉത്തരവ് കൊണ്ടുവരണം. ഒരു പ്രത്യേക ചിത്രത്തിന് വേണ്ടിയാണ് ഈ ഗാനം സൃഷ്ടിച്ചത്, ഗാനം നിർമ്മിക്കാൻ ചലച്ചിത്ര നിർമ്മാതാവ് പണം നൽകിയിട്ടുമുണ്ട്’, പാട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ വിനോദ് കുമാർ എക്‌സിൽ കുറിച്ചു.

ALSO READ: ‘പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ചതിൻ്റെ 80.6 ലക്ഷം വാടക കിട്ടിയില്ല’, പരാതിയുമായി മൈസൂരുവിലെ ആഡംബര ഹോട്ടല്‍ ഉടമ

അതേസമയം, തൻ്റെ പാട്ടുകളുമായി ബന്ധപ്പെട്ട് ഇളയരാജ വിവാദങ്ങൾ സൃഷ്ടിക്കുക ഇപ്പോൾ പതിവാണ്. മുൻപും രജനികാന്ത് ചിത്രമായ കൂലിയുമായി ബന്ധപ്പെട്ടും ഇത്തരത്തിൽ ഒരു വിവാദം ഇളയരാജ ഉന്നയിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News