‘റിജക്റ്റ് ചെയ്‌തത്‌ 15 സിനിമകൾ, ഇഷ്ടമുള്ളത് നെഗറ്റീവ് റോൾ’, പ്രണവ് മോഹൻലാൽ നമ്മളുദ്ദേശിച്ച ആളല്ല സാർ; വിശാഖും വിനീതും പറഞ്ഞത്

മലയാളികളുടെ ഗോസിപ് ഇടങ്ങളിലേക്ക് അധികം മുഖം കൊടുക്കാത്ത താരപുത്രനാണ് പ്രണവ് മോഹൻലാൽ. അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഒടുവിൽ പുറത്തിറങ്ങിയ ഹൃദയം പ്രണവിന് നിരവധി ആരാധകരെ സമ്മാനിച്ചിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം എന്ന പുതിയ ചിത്രത്തിന് വേണ്ടി വിനീത് ശ്രീനിവാസനും സംവിധായകനും വിശാഖും നൽകിയ അഭിമുഖത്തിൽ ഇരുവരും പ്രണവിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. പ്രണവിന്റെ സ്ക്രിപ്റ്റ് സെലക്ഷൻ, കഥാപാത്രങ്ങളോടുള്ള ഇഷ്ടം എന്നിവയെ കുറിച്ചാണ് ഇരുവരും പറഞ്ഞത്.

ALSO READ: ‘ഒരു മിന്നായം പോലെ, കാത്തിരുന്നത് സൂര്യഗ്രഹണം കണ്ടത് പുരുഷ ലിംഗം’, ഓൺ എയറിൽ ന്യൂസ് ചാനലിന് സംഭവിച്ചത് വൻ അബദ്ധം

‘ഹൃദയം കഴിഞ്ഞ ശേഷം അപ്പു വേറെ സ്ക്രിപ്റ്റുകൾ കേട്ടിരുന്നു. 15 സ്ക്രിപ്റ്റ് എങ്കിലും അവൻ കേട്ടിട്ടുണ്ട്. അതൊക്കെ ആയപ്പോൾ നമുക്കും ഒരു ഡൗട്ട് ഉണ്ടായിരുന്നു. നമ്മൾ പോയാലും ഇവൻ റിജക്ട് ചെയ്യുമോ എന്ന്. വർഷങ്ങൾക്കു ശേഷം സ്റ്റോറി കേട്ടപ്പോൾ ഇത് അപ്പു ചെയ്താൽ അടിപൊളി ആയിരിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അങ്ങനെ നമ്മൾ പോയി കണ്ടു. കഥയുടെ ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ അപ്പൂന് ഇഷ്ടമായി’, നിർമാതാവ് വിശാഖ് സുബ്രമണ്യം പറഞ്ഞു.

ALSO READ: വിവാഹത്തിനുള്ള വസ്ത്രങ്ങൾ വരെ വാങ്ങിച്ചു, പക്ഷെ രണ്ടു മാസം മുൻപ് അയാളെന്നെ ചതിച്ചു, ഇതോടെ തകർന്നുപോയി: സണ്ണി ലിയോൺ

‘പ്രണവിന്റെ അടുത്തേക്ക് പോകുന്നതിന് മുൻപ് ഡൗട്ട് ഉണ്ടായിരുന്നു. ഹൃദയം കഴിഞ്ഞിട്ട് എന്തെങ്കിലും നെ​ഗറ്റീവ് റോൾ ചെയ്താൽ കൊള്ളാമെന്ന് അവൻ പറഞ്ഞിരുന്നു. നമുക്ക് നെ​ഗറ്റീവ് പറ്റുകയും ഇല്ല’, എന്നാണ് പ്രണവിനെ കുറിച്ച് വിനീത് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk