ഹേമ കമ്മിറ്റി റിപ്പോർട്ട്: നിർമ്മാതാകളുടെ അസോസിയേഷനിൽ തർക്കം

SANDRA

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ചൊല്ലി നിർമ്മാതാകളുടെ അസോസിയേഷനിൽ തർക്കം.
നിർമ്മാതാക്കളായ സാന്ദ്ര തോമസും ഷീലാ കുര്യനും അസോസിയേഷൻ സെക്രട്ടറിയ്ക്ക് കത്ത് അയച്ചു.

ALSO READ: വയനാടിന് കൈത്താങ്ങായി മലയാളികളുടെ മഞ്ഞപ്പട ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകി

വനിതാ നിർമ്മാതാകളുടെ യോഗം വിളിച്ച് ചേർത്തത് പ്രഹസനമാണെന്നും ഹേമകമ്മിറ്റി റിപ്പോർട്ടിനെ സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അയച്ച കത്ത് ചർച്ചകൾ ഇല്ലാതെയാണെന്നും ഇവർ ആരോപിച്ചു.എക്സീക്യൂട്ടീവ് വിളിക്കാതെ ഏകപക്ഷീയമായാണ് ഈ കത്ത് തയ്യാറാക്കിയത്. അസോസിയേഷൻ പ്രവർത്തിക്കുന്നത് ചിലരുടെ താൽപര്യങ്ങൾക്ക് വേണ്ടി മാത്രമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കണമെന്നും കത്തിൽ മുഖ്യമന്ത്രിക്ക് കൈമാറിയ കത്തിൽ പരാമർശിച്ചിട്ടുണ്ട്.

ALSO READ: രണ്ടാം കേരള ബറ്റാലിയന്‍ എന്‍.സി.സി. യുടെ വാര്‍ഷിക ക്യാമ്പ് ആരംഭിച്ചു

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്  തുറന്ന കത്തെഴുതിയതായി സാന്ദ്രാ തോമസ് പറഞ്ഞു. പേടിച്ച് നിൽക്കുന്ന അവസ്ഥ മാറണം.പല നടൻമാരും സെറ്റിൽ വൈകി വരുന്നു. സെറ്റിൽ വലിയ അവഗണന നേരിടേണ്ടി വരുന്നു.ഐ സി കമ്മിറ്റി ഉണ്ടെങ്കിൽ തന്നെ ഒന്നും ചെയ്യാൻ കഴിയുന്നില്ല. പല സ്ത്രീ നിർമ്മാതാക്കൾക്കും മെൻ്റൽ ഹരാസ്മെൻ്റ് ഉണ്ടാകുന്നുവെന്നും അവർ പറഞ്ഞു.

ALSO READ: കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാനിയൻ വ്യാപാര കപ്പൽ മറിഞ്ഞുണ്ടായ അപകടം: കാണാതായവരിൽ കണ്ണൂർ സ്വദേശിയും

വ്യാജ പീഡന പരാതികൾ വരുന്നു എന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാടിനോട് യോജിപ്പില്ലെന്നും
പരാതികളിൽ കൃത്യമായ അന്വേഷണം നടക്കണമെന്നും സാന്ദ്ര ആവശ്യപ്പെട്ടു. സംഘടനകളുടെ തലപ്പത്ത് സ്ത്രീകൾ വരണം.പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉൾപ്പെടെ പൊളിച്ചെഴുത്ത് വേണമെന്നും വലിയ മാറ്റം സിനിമാ രംഗത്തുണ്ടാകണം എന്നും സാന്ദ്ര തോമസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News