തമിഴ് താരം ചിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണം എന്ന നിര്‍മ്മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. ‘കൊറോണ കുമാര്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളാണ് നടന്‍ ചിമ്പുവിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കൊറോണ കുമാര്‍ എന്ന പ്രൊജക്ട് പൂര്‍ത്തിയാക്കും വരെ ചിമ്പുവിന് മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തണം എന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്.എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ഇത്തരം ആവശ്യം മുന്നോട്ടു വെയ്ക്കാന്‍ നിയമപരമായി കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലങ്ങളായി മദ്രാസ് ഹൈക്കോടതിയില്‍ ചിമ്പുവും വേല്‍ ഫിലിംസും തമ്മിലുള്ള കേസ് നടക്കുന്നുണ്ട്.
പത്ത് കോടി രൂപ പ്രതിഫലം നിശ്ചയിച്ച് കൊറോണ കുമാര്‍ എന്ന ചിത്രം ചെയ്യാമെന്നേറ്റ ചിമ്പു 4.5 കോടി അഡ്വാന്‍സ് വാങ്ങിയ ശേഷംചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറാവുന്നില്ലെന്ന് പറഞ്ഞാണ് വേല്‍ ഫിലിംസ് കോടതിയെ സമീപിച്ചത്.
ALSO READ: ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനല്‍: ലൈനപ്പ് തയ്യാറായി
കേസ് തീരും വരെ അഡ്വാന്‍സ് തുക കോടതിയില്‍ കെട്ടിവെക്കാന്‍ ചിമ്പുവിന് നിര്‍ദേശമുണ്ടായിരുന്നു. ‘പത്തുതലൈ’യാണ് ചിമ്പുവിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല.
അതേസമയം, നടന്‍ ദുല്‍ഖര്‍ സല്‍മാന് പകരം കമലിന്റെ തഗ്ഗ് ലൈഫ് ചിത്രത്തില്‍ മണിരത്‌നം ആലോചിച്ചത് ചിമ്പുവിനെയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ മറ്റ് തിരക്കുകള്‍ ഉള്ളതിനാല്‍ ചിമ്പു ചിത്രത്തിലേക്ക് എത്താതിരുന്ന സാഹചര്യത്തിലാണ് പ്രധാനവേഷത്തില്‍ ദുല്‍ഖര്‍ എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here