‘വെളുത്തുള്ളീ വേണ്ട മോനെ’ റെക്കോർഡ് വിലയിൽ ഞെട്ടി ഉപഭോക്താക്കൾ, ഇനി കറിവെക്കുമ്പോൾ വിത്ത് ഔട്ട് വെളുത്തുള്ളി

വെളുത്തുള്ളിയില്ലാത്ത കറികൾ പൊതുവെ കുറവാണ്. ഇറച്ചിയിലും മീനിലും മലയാളികൾക്ക് വെളുത്തുള്ളി നിർബന്ധമാണ്. എന്നാൽ ഇപ്പോൾ വെളുത്തുള്ളി കൊണ്ട് കറിവെക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. അത്രത്തോളം കുതിച്ചുയര്‍ന്നിരിക്കുകയാണ് വെളുത്തുള്ളി വില. ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഒരു കിലോ വെളുത്തുള്ളി വില 250 മുതല്‍ 350 രൂപ വരെയായി. കഴിഞ്ഞ ഏതാനും ആഴ്ചകളായി വെളുത്തുള്ളി വില ദിനംപ്രതി ഉയര്‍ന്നു വരികയാണ്. വെളുത്തുള്ളി ലഭ്യത കുറഞ്ഞതിനാല്‍ മാസങ്ങളായി വില 200ന് മുകളിലാണ്. രണ്ടുദിവസം കൊണ്ടാണ് ഇത്രയും വലിയ വര്‍ധനയുണ്ടായതെന്നുള്ളതാണ് ഉപഭോക്താക്കളെ അമ്പരപ്പിക്കുന്നത്.

ALSO READ: മൂന്നാഴ്ചക്കിടെ രണ്ടുപേർക്ക് പുലിയുടെ ആക്രമണം; നീലഗിരിയിൽ പ്രതിഷേധം ശക്തമാകുന്നു, ഇന്ന് ജനകീയ ഹർത്താൽ

മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം വെളുത്തുള്ളി എത്തുന്നത്. എന്നാൽ അപ്രതീക്ഷിതമായി വന്ന കാലാവസ്ഥ വ്യതിയാനം മൂലം ഇവിടങ്ങളില്‍ വിളവ് കുറയുകയും, കേരളത്തിലേക്കുള്ള വെളുത്തുള്ളിയുടെ വരവ് കുറയുകയും ചെയ്തു. ഇതോടെ പുതിയ സ്റ്റോക് വരാത്തതിനാൽ വില ഉയർത്താൻ നിർബന്ധിതരായിരിക്കുകയാണ് വിൽപനക്കാർ.

ALSO READ: വണ്ടിപ്പെരിയാറിലെ പെൺകുട്ടിയുടെ അച്ഛന് കുത്തേറ്റ സംഭവം; പ്രതി പൽരാജിൻ്റെ ആക്രമണം ആസൂത്രിതമെന്ന് പൊലീസ് എഫ്ഐആർ

അതേസമയം, ഹോട്ടൽ വിഭവങ്ങളെ ഈ വിലക്കയറ്റം കാര്യമായി ബാധിക്കാൻ ഇടയില്ലെങ്കിലും അച്ചാർ മേഖലയെ ഈ വില വർധനവ് കാര്യമായി ബാധിക്കും. വില കൂടിയതോടെ വെളുത്തുള്ളി വാങ്ങാനുള്ള ആളുകളുടെ എണ്ണത്തിലും കുറവ് വന്നതായാണ് വിൽപനക്കാർ ഇപ്പോൾ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here