സത്യഭാമയുടെ ജാതി അധിക്ഷേപം; ആർഎൽവി രാമകൃഷ്ണന് ഐക്യദാർഢ്യവുമായി പ്രൊഫ. സി രവീന്ദ്രനാഥ്

കലാഭവൻ മണിയുടെ സഹോദരനും നൃത്ത കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ചാലക്കുടി ലോകസഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഫ. സി രവീന്ദ്രനാഥ് രാമകൃഷ്ണന്റെ ചേനത്തുനാടുള്ള വീട്ടിലെത്തി. കലയ്ക്കും സാഹിത്യത്തിനും നിറമോ ജാതിയോ ഇല്ലെന്നും രാമകൃഷ്ണനൊപ്പമുണ്ടാകുമെന്നും രവീന്ദ്രൻ മാഷ് ഉറപ്പു നല്കി. കഴിവ് തെളിയിച്ചു കൊണ്ടാണ് അധിക്ഷേപിച്ചവര്‍ക്കുള്ള മറുപടി നല്‌കേണ്ടതെന്നും അദേഹം പറഞ്ഞു.

Also Read: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ ബിജെപി; അയോഗ്യരായ എംഎല്‍എമാര്‍ ബിജെപിയില്‍

മുന്‍ എംഎല്‍എ ബി ഡി ദേവസ്സി, സിപിഐ എം ഏരിയ സെക്രട്ടറി കെ എസ് അശോകന്‍, പി എം വിജയന്‍, ടി പി ജോണി, കെ ഐ അജിതന്‍ തുടങ്ങിയവരും രവീന്ദ്രൻ മാഷിനോടൊപ്പം ആർ എൽ വി രാധാകൃഷ്ണൻ്റെ വീട്ടിൽ എത്തിയിരുന്നു.

Also Read: ‘നർത്തകി സത്യഭാമ ബിജെപി അംഗത്വമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്’, വെറുതെയല്ല വിഷം ചീറ്റിയതെന്ന് വിമർശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News