പ്രൊഫ. എ സുധാകരൻ അവാർഡ് ഡോ. കെ മഹേശ്വരൻനായർക്ക്

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി, ബാലസംഘം രക്ഷാധികാരി, എ.കെ.ജി.സി.ടി. സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പ്രൊഫ. എ. സുധാകരന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രൊഫ. എ. സുധാകരൻ അവാർഡിന് എഴുത്തുകാരനും സംസ്കൃത പണ്ഡിതനും സാംസ്കാരിക പ്രവർത്തകനും അധ്യാപകനുമായ ഡോ. കെ മഹേശ്വരൻനായർ അർഹനായി. ജർമ്മൻ അടക്കമുളള ഭാഷകളിൽ പ്രാവീണ്യമുള്ള ഡോ. മഹേശ്വരൻനായർ ചട്ടമ്പിസ്വാമികളുടെ മുഴുവൻ കൃതികളും സമാഹരിക്കുകയും ഷഡ്ദർശനങ്ങളുൾപ്പെടെയുള്ള പൗരാണിക വിജ്ഞാനീയത്തെ മലയാളിക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

Also read:റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; സംഭവം അങ്കമാലിയില്‍

ഇൻഡോളജിയെ ഉയർന്ന ചരിത്രബോധ്യത്തോടെ വിലയിരുത്തിയ അദ്ദേഹത്തിൻ്റെ കൃതികൾക്ക് കാലികപ്രസക്തിയേറുന്നു. ഭാഷ, സംസ്കാരം, ചരിത്രം, ദർശനം എന്നീ മേഖലകളിലായി നിരവധി പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ച അദ്ദേഹം കേരള സർവ്വകലാശാലയുടെ വേദാന്തപഠനകേന്ദ്രത്തിന്റെ ഓണററി ഡയറക്ടർ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്കൃത അധ്യാപകൻ എന്നീ നിലകളിലെല്ലാം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. പതിനായിരം രൂപയും പ്രശസ്തിപത്രവും ചിത്രകാരൻ കാരയ്ക്കാമണ്ഡപം വിജയകുമാർ രൂപകൽപന ചെയ്ത ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

പുകസ ജില്ലാ സെക്രട്ടറി എസ് രാഹുൽ കൺവീനറും ഏഴാച്ചേരി രാമചന്ദ്രൻ, പ്രൊഫ. എ.ജി. ഒലീന, കെ. ജി മോഹൻകുമാർ, എസ് സരോജം എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് നിർണയിച്ചത്. സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഡോ. കെ. മഹേശ്വരൻനായരുടെ സംഭാവനകളുടെ പ്രാധാന്യവും സൂക്ഷ്മമായ രാഷ്ട്രീയ ഉള്ളടക്കവും കണക്കിലെടുത്താണ് ഇക്കൊല്ലത്തെ എ. സുധാകരൻ പുരസ്ക്കാരത്തിന് അദ്ദേഹം അർഹനായിരിക്കുന്നത്. ആർഷ സംസ്കാരവും ഹിന്ദു വർഗീയതയും, നവോത്ഥാന നായകരായ ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, അയ്യാവൈകുണ്ഠർ തുടങ്ങിയവരുടെ ജീവചരിത്രം എന്നിവ അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ രചനകളാണ്. റുമേനിയയിലെ ബുക്കാറസ്റ്റ്, ലൂസിയൻ ബ്ലാഗ, അൽ ഇ കുസ, വലാഹിയ സർവ്വകലാശാലകൾ, ബൽജിയത്തിലെ ലൂവൻ കത്തോലിക്ക സർവ്വകലാശാല, ബൈലോറഷ്യയിലെ യൂറോപ്യൻ ഹ്യുമാനിറ്റീസ് സർവ്വകലാശാല, ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്, കേംബ്രിഡ്‌ജ് സർവ്വകലാശാലകൾ എന്നിവിടങ്ങളിൽ പ്രഭാഷണങ്ങൾ/കോഴ്‌സുകൾ നടത്തിയിട്ടുണ്ട്.

Also read:തൃശൂർ പെരിങ്ങാവിൽ വളർത്തു മൃഗങ്ങളെ വിൽപ്പന നടത്തുന്ന കടയിൽ മോഷണം

എ.കെ.ജി.സി.ടി.യുടെ പ്രത്യേക പുരസ്കാരത്തിനും ഡോ.എസ്. രാജശേഖരന്റെ പേരിലുള്ള എൻഡോവ്മെന്റിനും കേരള സർവകലാശാലയിൽ നിന്നും മലയാളം എം.എ.യ്ക്ക് ഒന്നാം റാങ്ക് നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ആവണി എസ്.ഡി അർഹയായി.

പ്രൊഫ.എ. സുധാകരന്റെ ചരമദിനമായ 2022 ജൂൺ 5-ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഗവ. സംസ്കൃത കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അവാർഡുകൾ സമ്മാനിക്കുന്നതാണ്. പ്രൊഫ. എ. സുധാകരൻ അനുസ്മരണത്തിന്റെ ഭാഗമായി ബാലസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റി കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News