സര്‍വോദയ വിദ്യാലയ  ഐസിഎസ്ഇ സ്‌കൂളിന്‍റെ ആദ്യ വനിതാ പ്രിന്‍സിപ്പലായി പ്രൊഫ.ഡോ.ഷെര്‍ലി സ്റ്റുവര്‍ട്ട്

സര്‍വോദയ വിദ്യാലയ ഐസിഎസ്ഇ സ്‌കൂളിന്‍റെ പ്രിന്‍സിപ്പലായി പ്രൊഫ.ഡോ.ഷെര്‍ലി സ്റ്റുവര്‍ട്ട് ചുമതലയേറ്റു. സ്‌കൂളിലെ ആദ്യ വനിതാ പ്രിന്‍സിപ്പലാണ് പ്രൊഫ.ഡോ.ഷെര്‍ലി. മാര്‍ഇവാനിയോസ് കോളേജിലെ വൈസ് പ്രിന്‍സിപ്പലും ഇംഗ്ലീഷ് വിഭാഗം മേധാവിയുമായിരുന്നു.

1973 ല്‍ സര്‍വോദയ സ്‌കൂളിന്റെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു ഷെര്‍ലി. അച്ഛന്‍ പ്രൊഫ.ജെയിംസ് സ്റ്റുവര്‍ട്ട് 1996 മുതല്‍ 2021 വരെ സര്‍വോദയ വിദ്യാലയ ഐസിഎസ്ഇ യുടെ പ്രിന്‍സിപ്പലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here