പ്രമുഖ സാഹിത്യനിരൂപകനും ചരിത്രപണ്ഡിതനുമായ പ്രൊഫ. എം ആര്‍ ചന്ദ്രശേഖരന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. കേരളത്തിലെ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച നവജീവന്‍ മാസികയുടെ എഡിറ്ററുമായിരുന്നു.
ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. കോളേജ് അധ്യാപക സംഘടനയായ എ കെ പി സി ടി എയുടെയും സ്ഥാപക നേതാവാണ്. 2010-ല്‍ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം, നിരൂപകന്റെ രാജ്യഭാരം, സത്യവും കവിതയും തുടങ്ങിയ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.
Read Also: കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർത്ഥി ആയുഷ് ഷാജിയുടെ സംസ്ക്കാരം നടത്തി
കാല്‍ നൂറ്റാണ്ട് കാലം പയ്യന്നൂര്‍ കോളേജിലെ അധ്യാപകനായിരുന്നു. എം വി രാഘവനൊപ്പം സി എം പി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച എം ആര്‍ സി സി, എം പിയുടെ മുഖപത്രം മലയാള മണ്ണിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here