പ്രൊഫ ടിജെ ജോസഫിന്റെ കൈ വെട്ടിയ സംഭവത്തിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ തിരിച്ചറിയൽ പരേഡ് വേഗത്തിൽ പൂര്‍ത്തിയാക്കാൻ എൻഐഎ. തിരിച്ചറിയൽ പരേഡ് പൂര്‍ത്തിയാക്കി സവാദിനെ വേഗത്തിൽ തന്നെ കസ്റ്റഡിയിൽ വാങ്ങുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിനായി എൻഐഎയുടെ അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയിൽ ഉടൻ അപേക്ഷ നൽകും.
ALSO READ: കരുതലിലൂടെ മുഖ്യമന്ത്രിയുടെ സ്നേഹം തിരിച്ചറിഞ്ഞ് കുരുന്നുകൾ
ഇപ്പോൾ ജനുവരി 24 വരെ റിമാന്റിലാണ് സവാദ്. എറണാകുളം സബ് ജയിലിലാണ് സവാദ് ഇപ്പോൾ. പ്രതിയുടെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളില്‍ വിശദമായ ഫൊറന്‍സിക്ക് പരിശോധന നടത്തും. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് 13 വര്‍ഷം ഒളിവില്‍ കഴിഞ്ഞതെന്നും പ്രതിയെ ചോദ്യം ചെയ്ത് കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും എന്‍ഐഎ നൽകിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ALSO READ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്ക് ഇഡി നോട്ടീസ്
അതേസമയം സംഭവത്തിൽ 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സവാദ് പിടിയിലായത്. ഒളിവിലായിരുന്ന സവാദിനെ കണ്ണൂരില്‍ വെച്ച് എന്‍ഐഎയാണ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സവാദിനെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here