കലാസാഹിത്യസാംസ്‌കാരികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരം ശ്രീ. വട്ടപ്പറമ്പില്‍ പീതാംബരന്

തിരുവനന്തപുരം പട്ടം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2023 ലെ സാഹിത്യസാംസ്‌കാരികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡിന് പ്രസിദ്ധ അധ്യാപകനും നാടകസാഹിത്യകാരനും ഭാഷാപണ്ഡിതനും ഭാഷാഗവേഷകനുമായ ശ്രീ. വട്ടപ്പറമ്പില്‍ പീതാംബരന്‍ അര്‍ഹനായിരിക്കുന്നു. പ്രൊഫ. വി.എന്‍. മുരളി, ഡോ.പി. സോമന്‍, ആര്‍. പാര്‍വതീദേവി, വി. രാധാകൃഷ്ണന്‍ നായര്‍ (സെക്രട്ടറി) എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 50001 രൂപാ ക്യാഷ് അവാര്‍ഡും പ്രസിദ്ധ ചിത്രകാരന്‍ ശ്രീ. കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 2024 ഒക്ടോബറില്‍ പട്ടം, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാംസ്‌കാരികപഠനകേന്ദ്രത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് അവാര്‍ഡ് നല്‍കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News