ശൈലജ ടീച്ചര്‍ക്കെതിരായ അശ്ലീല പ്രചാരണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്

കെ കെ ശൈലജക്കെതിരെ നടത്തിയ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്തു. വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെയാണ് കേസെടുത്തത്.

തൊട്ടില്‍പാലം സ്വദേശി മെബിന്‍തോമസിനെതിരെയാണ് തൊട്ടില്‍പാലം പൊലീസ് കേസെടുത്തത്. സമൂഹമാധ്യമങ്ങള്‍ വഴി അശ്ലീല പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടി.

കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നിവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഡിവൈഎഫ്‌ഐ ചാത്തങ്ങോട്ട് നട മേഖലാ കമ്മിറ്റിയുടെ പരാതിയിലാണ് കേസെടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News