വിജ്ഞാന പത്തനംതിട്ട, ഉറപ്പാണ് തൊഴിൽ പദ്ധതി; പ്രൊഫഷണല്‍ ജോബ് ഡ്രൈവ് തിരുവല്ല മാര്‍ത്തോമ്മാ കോളേജിൽ

Job Fair

വിജ്ഞാന പത്തനംതിട്ട പദ്ധതിയുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന മിഷന്‍-90 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അഞ്ചാമത്തെ ജോബ് ഫെയര്‍ തിരുവല്ലയിലെ മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് ഒക്ടോബർ 26 ശനിയാഴ്ച, 9 മണിക്ക് ആരംഭിക്കും.

മിഷന്‍ -90 പ്രവര്‍ത്തനങ്ങളാരംഭിച്ചതിനു ശേഷം നടക്കുന്ന തിരുവല്ലയിലെ മൂന്നാമത്തെ ജോബ് ഫെയറാണിത്. ഓഗസ്റ്റ് 10ന് റാന്നി സെന്റ്. തോമസ് കോളേജ്, സെപ്റ്റംബര് 26ന് മലയാലപ്പുഴ മുസലിയാര്‍ എഞ്ചിനീയറിങ്ങ് കോളേജ്, ഒക്റ്റോബര്‍ 5, 19 തീയതികളില്‍ തിരുവല്ല മാര്‍ത്തോമ്മാ കോളേജ് എന്നിവടങ്ങളില്‍ വെച്ചാണ് മറ്റ് ജോബ് ഫെയറുകള്‍ നടന്നത്. 2024 ഫെബ്രുവരിയില്‍ ആരംഭിച്ച ഈ പദ്ധതി വഴി ഇതു വരെ 1600 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് സാധിച്ചിട്ടുണ്ട്. ഇതു കൂടാതെ ഒക്റ്റോബര്‍ 19 ന് മാര്‍ത്തോമ്മാ കോളേജില്‍ വെച്ച് തന്നെ നടന്ന പ്രൊഫഷണല്‍ ജോബ് ഫെയറില്‍ നിന്നും 420 പേരെ അടുത്ത ഘട്ടത്തിലെ സ്ക്രീനിങ്ങിനും മുഖാമുഖത്തിനുമായി തിരഞ്ഞെടുത്തിട്ടുണ്ട്.

ആസ്ട്രേലിയയിലേക്കുള്ള അസ്സിസ്റ്റന്‍റ്റ് നേഴ്സ്, പേര്‍സണല്‍ കെയര്‍ വര്‍ക്കര്‍, ജര്‍മനിയിലേക്ക് സ്റ്റാഫ് നേഴ്സ്, ജനറല്‍ നേഴ്സ്, കെയര്‍ഹോം നേഴ്സ് തുടങ്ങി നിരവധി അന്തര്‍ദേശീയ തൊഴില്‍ അവസരങ്ങളുടെ സ്ക്രീനിങ്ങും മുഖാമുഖവും NORKA, IHNA എന്നിവരുടെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ നടന്നു വരികയാണ്. ലിങ്കിഡിന്റെ (Linkedln) ഇന്ത്യയില്‍ ലഭ്യമായ 41000 ത്തിലേറെ പ്രൊഫഷണല്‍ തൊഴിലുകള്‍ക്ക് DWMS സൈറ്റ് വഴി അപേക്ഷിക്കുന്നതിനും ഇപ്പോള്‍ അവസരമുണ്ട്.

Also Read: എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു; അവസാന രജിസ്ട്രേഷൻ നാളെ

ചെറുകിട സംരംഭങ്ങള്‍ക്ക് വേണ്ടിയുള്ള എസ് എം ഇ ജോബ് ഫെയറും, ഒപ്പം പ്രൊഫഷണല്‍ ബിരുദ – ബിരുദാനന്തര യോഗ്യതയുള്ളവര്‍ക്കുമായിട്ടുമാണ് ഒക്റ്റോബര്‍ 26 ന്റെ തൊഴില്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്. എസ്.എഫ്. ഒ. ടെക്നോളോജിസ് ( പ്രൊഡക്ഷൻ ട്രെയിനീ – ഐ.ടി.ഐ./ ഡിപ്ലോമ ), ആസ്പൈർ ഇയോണിൽ എൽ.എൽ.പി. – എസ്.എസ്. ഗ്രൂപ്പ് (ഹ്യൂണ്ടായ് ,ഹോണ്ട ,ടി.വി.എസ്,മഹിന്ദ്ര) – ടെക്‌നിഷ്യൻ ,ടീം ലീഡർ – സെയിൽസ്, ജിൻറോബോട്ടിക് ( പെയ്ന്റർ, വെൽഡർ, ഇലെക്ട്രിഷ്യൻ – (അപ്പ്രെന്റിസ്‌ഷിപ് -നാപ്സ് ), കാൻഡോർ ഓറ വെൽനെസ്സ് ഗ്രൂപ്പ് ( പേഷ്യന്റ് കെയർ അസിസ്റ്റന്റ് (എ.എൻ.എം./ ജി.ഡി.എ.), * സണ്ണി ഡയമണ്ട് ( ഷോറൂം മാനേജർ ,അസിസ്റ്റന്റ് ഷോറൂം മാനേജർ, ടീം ലീഡ് – കസ്റ്റമർ സർവീസ് , സീനിയർ സെയിൽസ് കൺസൽറ്റൻറ് /സെയിൽസ് കൺസൽറ്റൻറ് / അസ്സോസിയേറ്റ് സെയിൽസ് കൺസൽറ്റൻറ് തുടങ്ങി 13 ഓളം കമ്പനികള്‍ 50 വിഭാഗത്തിലേക്ക് ആറായിരത്തോളം ഒഴിവുകളിലേക്കുള്ള മുഖാമുഖമാണ് നടക്കുക.

ഇതു കൂടാതെ, വിജ്ഞാന പത്തനംതിട്ടയുടെ നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷനും റിലയന്‍സ് ജിയോയുമായി ചേര്‍ന്ന് വിവിധ ഇൻറർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ ഡൊമസ്റ്റിക് മോഡം ഇൻസ്റ്റലേഷൻ ആൻ്റ സർവീസ് രംഗത്ത് ഡിപ്ളോമ/ഐടിഐ വിദ്യാര്‍ത്ഥികള്‍ക്കായി പരിശീലനം തുടങ്ങി. ഇതിന്റെ ജില്ലയിലെ ആദ്യ പരിപാടി ഇന്ന് (ഒക്റ്റോബര്‍ 25 ന്) അടൂര്‍ ഗവണ്‍മെന്റ് ഐ റ്റി ഐയില്‍ വെച്ച് ആരംഭിച്ചു. ഡിപ്ളോമ/ഐടിഐ യിലെ പരിശീലന – പഠന സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും സർവീസ് ഓൺ ഡിമാൻഡ് എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രവര്‍ത്തിക്കും 350 രൂപ മുതൽ 700 രൂപ വരെ സർവീസ് ചാർജ് ആയി ട്രെയിനികൾക്ക് ലഭ്യമാക്കുന്ന നിലയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 40ഓളം പേര്‍ ഈ പദ്ധതി അവതരണത്തിൽ INN പങ്കാളികളായി.

Also Read: ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലേക്കുള്ള പ്രവേശനത്തീയതി നീട്ടി

KKEM ടാലന്റ് കുറേഷന്‍ എക്സിക്യൂട്ടീവ് ശ്രീ. മഹേഷ്, വിജ്ഞാന പത്തനംതിട്ട അടൂര്‍ ജോബ് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീമതി ശ്രീജ, സി ഐ ഐ, ഒപ്റ്റിക്കൽ ഫൈബർ സർവീസ് പ്രോവൈഡർ, റിലയന്‍സ്-ജിയൊ എന്നിവരുടെ പ്രതിനിധികള്‍, ഐടിഐ പ്രിൻസിപ്പാൾ, പ്ലേസ്മെന്റ് ഓഫീസർ എന്നിവർ ഈ പദ്ധതി അവതരണത്തിൽ പങ്കാളികളായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെന്നീര്‍ക്കര ഗവ. ഐടിഐ, അടൂര്‍ ഐ എച്ച് ആര്‍ ഡി, റാന്നി സെന്റ്. തോമസ് കോളേജ് എന്നിവടങ്ങളില്‍ ഉള്‍പ്പടെ ജില്ലയിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ വെച്ച് ഇതേ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News