കല്ല്യാണം കുളമാക്കി കൈയില്‍ തരണോ ?വെറും 47,000 രൂപയ്ക്ക് വിവാഹം അലങ്കോലമാക്കുന്ന വെഡ്ഡിങ് ഡിസ്‌ട്രോയര്‍

വിവാഹം അതിമനോഹരമാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ജീവിതത്തില്‍ ഉടനീളം ഓര്‍ത്തിരിക്കാന്‍ പറ്റുന്ന രീതിയില്‍ വിവാഹം മനോഹരമാക്കാറുമുണ്ട് നമ്മള്‍. എന്നാല്‍ പണം കൊടുത്താല്‍ കല്യാണം മുടക്കിത്തരാനായി തയാറായി ഇറങ്ങിയിരിക്കുകയാണൊരു പ്രൊഫഷണല്‍ വെഡ്ഡിങ് ഡിസ്‌ട്രോയര്‍.

സ്‌പെയിനില്‍ നിന്നുള്ള എണസ്റ്റോ റെയിനേഴ്‌സ് വേരിയ ആണ് പണം വാങ്ങി വിവാഹം മുടക്കിത്തരുന്നത്. വധുവിനോ വരനോ കല്ല്യാണത്തിന് താത്പര്യമില്ലെങ്കില്‍ പണവുമായി വെഡ്ഡിങ് ഡിസ്‌ട്രോയറെ സമീപിച്ചാല്‍ മതിയാകും.

വിവാഹം നടക്കുന്ന വേദിയും സമയവും അറിയിച്ച് 500 യൂറോയും ( 47,000 രൂപ) നല്‍കിയാല്‍ മതി. ചിലപ്പോള്‍ വരന്റെയോ വധുവിന്റെയോ കാമുകിയോ കാമുകനോ ആയി വേരിയ എത്തും. പണം നല്‍കിയ ആളെ വിളിച്ച് സ്ഥലം വിടും. കുടുംബാംഗങ്ങള്‍ ഇടപെട്ടാല്‍ നല്ല ഇടിയും കൊടുക്കും. പക്ഷേ ഓരോ ഇടിക്കും പ്രത്യേക കാശ് കൊടുക്കണമെന്നു മാത്രം. ഈ ഡിസംബര്‍ വരെ ഫുള്‍ തിരക്കിലാണെന്ന് വേരിയ പറയുന്നു.

Also Read : ഐസ്ക്രീമിന്റെ രുചി, ഹൃദ്രോഗം, പ്രമേഹം എന്നിവ പ്രതിരോധിക്കുന്നു, കേമനാണീ നീല വാഴപ്പഴം

നിശ്ചയിച്ച വിവാഹത്തെക്കുറിച്ച് നിങ്ങള്‍ക്ക് സംശയങ്ങളുണ്ടോ? വിവാഹത്തിനോട് താത്പര്യ കുറവുണ്ടോ ? എങ്ങനെ വിവാഹം മുടക്കുമെന്ന് അറിയാതെ വിഷമിക്കുകയാണോ ? എങ്കില്‍ നിങ്ങളുടെ വിവാഹം മുടക്കാന്‍ ഞാനുണ്ട് എന്നാണ് ആദ്യം വേരിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കു വച്ചതിനു പുറമേ നിരവധി വധൂ വരന്മാരാണ് വിവാഹം മുടക്കാനായി തന്നെ സമീപിച്ചതെന്ന് വേരിയ പറയുന്നു. നിരവധി സ്ത്രീകളും പുരുഷന്മാരും വിവാഹം മുടക്കാനായി തന്നെ സമീപിച്ചുവെന്നും അതോടെ ഇതൊരു പ്രൊഫഷന്‍ ആയി തീരുമാനിക്കുകയായിരുന്നുവെന്ന് വേരിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News