പ്രിൻസിപ്പലിന്റെ മാനസിക പീഡനം; പ്രൊഫസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജാർഖണ്ഡിലെ ധൻബാദിൽ പ്രിൻസിപ്പലിന്റെ മാനസിക പീഡനത്തെത്തുടർന്ന് പ്രൊഫസർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ സഹപ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എസ് എസ് എൽ എൻ ടി വിമൻസ് കോളേജിലെ പ്രൊഫസറായ വീണ ശർമ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പ്രിൻസിപ്പൽ ശർമിള റാണിയുടെ പീഡനത്തെത്തുടർന്ന് ആണ് ആത്മഹത്യ.

also read: പ്രായപൂര്‍ത്തിയാകാത്ത മകളെ രണ്ടുപേര്‍ പീഡിപ്പിച്ചെന്ന വ്യാജ പരാതി; യുവതിക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച് കോടതി

പൊലീസ് അന്വേഷണത്തിനിടെ കോളേജ് പ്രിൻസിപ്പൽ ഷർമിള റാണി മാനസികമായി പീഡിപ്പിക്കുകയാണെന്ന് പ്രൊഫസർ ആരോപിച്ചു. തന്നോട് സംസാരിക്കാൻ സഹപ്രവർത്തകരെ അനുവദിച്ചിരുന്നില്ലെന്നും വീണ ശർമ പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും താൻ നടത്തിയ അധിക ക്ലാസുകളുടെ പണം റാണി തടഞ്ഞു വെച്ചു എന്നും വീണ ശർമ്മ പറഞ്ഞു.

also read: കൈക്കൂലി കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; രാജസ്ഥാനില്‍ മേയറെ പുറത്താക്കി

അതേസമയം എന്നാൽ പ്രിൻസിപ്പൽ ഈ ആരോപണങ്ങൾ തള്ളി. ഭരണപരമായ പ്രശ്‌നങ്ങളാണ് പണമടയ്ക്കാൻ കാലതാമസമുണ്ടാക്കിയതെന്നും വ്യക്തിപരമായ വൈരാഗ്യമല്ലെന്നും ഷർമിള വ്യക്തമാക്കി. പണം നൽകുന്നതിന് ആവശ്യമായ രേഖകൾ ഇതിനകം ഒപ്പിട്ട് കൈമാറിയിട്ടുണ്ടെന്ന് ശർമിള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News