പ്രൊഫസർ സിഎൽ പൊറിഞ്ചുക്കുട്ടി അന്തരിച്ചു

കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനും കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറിയും മുൻ വൈസ് ചെയർമാനും ഫൈനാർട്സ് കോളജ് പ്രഥമ പ്രിൻസിപ്പലുമായ തൃശൂർ കേച്ചേരി ചിറനെല്ലൂർ സ്വദേശി പ്രൊഫസർ സിഎൽ പൊറിഞ്ചുക്കുട്ടി (91) ദുബായിൽ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 8ന് ദുബായ് ഗാർഡൻസിൽ മകൻ്റെ വീട്ടിലായിരുന്നു അന്ത്യം. കഴിഞ്ഞ 5 വർഷമായി മകൻ്റെയും കുടുംബത്തിൻ്റെയും കൂടെയായിരുന്നു താമസം. തിരുവനന്തപുരം ഫൈൻ ആര്‍ട്സ് കോളജിൻ്റെ ശിൽപികളിലൊരാളും പ്രധാന അധ്യാപകനുമായിരുന്നു. ഭാര്യ: എലിസബത്ത്. മക്കൾ: ബൈജു(സീനിയർ എഡിറ്റർ, ദുബായ് ഗവ. മീഡിയ ഓഫീസ്), ആശ.

Also Read; സിനിമ സീരിയൽ താരം വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News