കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ഏഴു പേർ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി വിധിയോട് പ്രതികരണം അറിയിച്ച് പ്രൊഫസ്സർ ടിജെ ജോസഫ്. താൻ മാത്രമല്ല പ്രതികളും ഇരകളാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് ഇരക്ക് നീതി ലഭിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചത്. ആക്രമിച്ചവരും ആ വിശ്വാസത്തിന്റെ ഇരകളാണ് . ഇരക്ക് നീതി കിട്ടുമെന്നത് അബദ്ധ വിശ്വാസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
also read:തൊടുപുഴയിൽ കോളേജധ്യാപകന്റെ കൈ വെട്ടിയ കേസ് , ആറു പ്രതികൾ കുറ്റക്കാർ
തന്നെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ് . അവരാണ് ശരിയായ കുറ്റവാളികൾ .ഒന്നാം പ്രതി സവാദ് ഇപ്പോഴും ഒളിവിലാണ് .സവാദിനെ കണ്ടെത്താൻ കഴിയാത്തത് നിയമ സംവിധാനത്തിന്റെ പോരായ്മയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.തന്റെ ജീവിതത്തെ ആരും തകർത്തിട്ടില്ല. പക്ഷേ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.ഏത് യുദ്ധത്തിൽ ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങൾ ഉണ്ടാവും ,ഈ യുദ്ധത്തിൽ പോരാട്ടം തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
also read:റോള്‍സ് റോയ്സില്‍ ചാരി മെഗാസ്റ്റാറും മെഗാബിസിനസുമാനും; യുകെയിലെ ഫോട്ടോകള്‍ വൈറല്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here