ജനകീയ നേതാവിൽ നിന്നും ഇടതിന്‍റെ അമരക്കാരനിലേക്ക്; ടിപി രാമകൃഷ്‌ണന്‍ എല്‍ഡിഎ‍ഫ് കണ്‍വീനറാകുമ്പോള്‍…

ramakrishnan

കേരളത്തിലെ ഇടതുമുന്നണിയെ നയിക്കുക എന്ന സുപ്രധാന ചുമതല ടി പി രാമകൃഷ്ണന്റെ കൈകളിൽ എത്തിയിരിക്കുകയാണ്. മുൻ കാലങ്ങളിൽ അദ്ദേഹം രാഷ്ട്രീയ കേരളത്തിന് നൽകിയ സംഭാവനയ്ക്കുള്ള അംഗീകാരമായി പുതിയ ചുമതലയെ കണക്കാക്കാം. രാഷ്ട്രീയമേഖലയിൽ ഇതുവരെ യാതൊരു തരത്തിലുള്ള
വിവാദങ്ങളോ വിമർശനങ്ങളോ ആരോപണങ്ങളോ അദ്ദേഹം നേരിട്ടിട്ടില്ല എന്നത് അദ്ദേഹത്തിന്റെ ജനകീയ ജീവിതത്തെയാണ് വരച്ചുകാട്ടുന്നത്.

ALSO READ: ‘വാഴ’യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന ‘പരാക്രമം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി

അരനൂറ്റാണ്ടിലേറെ നീളുന്ന ത്യാഗപൂർണ്ണമായ പൊതു ജീവിതം കാഴ്ച്ചവെച്ച വ്യക്തിയാണ് ടി പി രാമകൃഷ്ണൻ.
കുട്ടികാലത്തെ കയ്പ്പേറിയ കഷ്ടപ്പാടുകൾ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള ജീവിതത്തെ കൂടുതൽ കരുത്തുറ്റതാക്കി. ജനകീയ സമരമുഖങ്ങളിൽ ചങ്കുറപ്പോടെ എന്നും നിലയുറപ്പിച്ച വ്യക്തിയായ അദ്ദേഹം പലതവണ പൊലീസ് മർദ്ദനവും അറസ്റ്റും ജയിൽവാസവും നേരിട്ടു. യുവജന- ട്രേഡ് യൂണിയൻ രംഗങ്ങളിലും അദ്ദേഹം തന്റെ നേതൃപാടവം പല തവണ തെളിയിച്ചിട്ടുണ്ട്.

ALSO READ: ജമ്മുകശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍

കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകരയിൽ ഉണിച്ചിരാം വീട്ടിൽ ശങ്കരന്റെയും മാണിക്യത്തിന്റെയും മകനായാണ് അദ്ദേഹത്തിന്റെ ജനനം. നമ്പ്രത്തുകര എയുപി സ്‌കൂൾ , കൊലയിലാണ്ടി ഗവ. ബോയ്സ് ഹൈസ്‌കൂൾ, നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹൈസ്കൂൾ, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ALSO READ: ‘ടി പി രാമകൃഷ്ണൻ എൽ ഡി എഫ് കൺവീനർ’: എം വി ഗോവിന്ദൻമാസ്റ്റർ

1970 കളിൽ സി.പി.ഐ.എമ്മിന്റെ നമ്പ്രത്തുകര ബ്രാഞ്ച് കമ്മറ്റിയംഗമായാണ് ടി.പി. രാമകൃഷ്ണൻ പൊതു പ്രവർത്തനം തുടങ്ങിയത്. 1972 മുതൽ 18 വർഷം അദ്ദേഹം പേരാമ്പ്ര എസ്റ്റേറ്റ് ലേബർ യൂണിയന്റെ നേതൃത്വം വഹിച്ചു.  1968ൽ സിപിഐഎം നമ്പ്രത്തുകര ബ്രാഞ്ച് അംഗമായ അദ്ദേഹം കീഴരിയൂർ ലോക്കൽ കമ്മിറ്റി അംഗം, കടിയങ്ങാട് ലോക്കല് സെക്രട്ടറി, ബാലുശ്ശേരി, പേരാമ്പ്ര ഏരിയ സെക്രട്ടറി, പാർട്ടി ജില്ലാ കമ്മിറ്റി അംഗം, പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ ചുമതലകളും വഹിച്ചു. പിന്നീട് 2004 മുതൽ പത്ത് വർഷം സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ആയിരുന്നു ടിപി രാമകൃഷ്ണൻ.  2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം പേരാമ്പ്രയിൽ നിന്നും വിജയിച്ചു. ഈ കാലയളവിൽ പേരാമ്പ്രയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി . ഒന്നാം പിണറായി സർക്കാരിലും അദ്ദേഹം സുപ്രധാനമായ തൊഴിൽ, എക്സൈസ് വകുപ്പും കൈകാര്യം ചെയ്തിരുന്നു.

ALSO READ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എല്ലാ പിന്തുണയും നൽകുവാൻ ടൂറിസം വകുപ്പ് തയ്യാറാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നേതൃപാടവം കൊണ്ടും ജനനങ്ങളോടുള്ള സൗമ്യമായ പെരുമാറ്റ രീതികൊണ്ടും എന്നും ജനങ്ങൾക്കിടയിൽ ജനകീയ നേതാവായി മാറിയ വ്യക്തിയാണ് അദ്ദേഹം.  പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന രാഷ്ട്രീയ പാരമ്പര്യവും ജനകീയതയും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഉടനീളം പ്രതിഫലിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News