തൃശൂരിൽ കഞ്ചാവ് മിഠായി ഉൾപ്പടെ വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

തൃശൂർ പുതുക്കാട് ചായക്കടയിൽ നിന്നും കഞ്ചാവ് മിഠായി ഉൾപ്പടെ വൻതോതിൽ നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. കട നടത്തിയിരുന്ന പറപ്പൂക്കര ചാട്ടുപറമ്പിൽ രാജൻ, ലഹരി വില്പനയ്ക്ക് സഹായി ആയിരുന്ന കൊടകര സ്വദേശി കാവുങ്ങൽ സൈജോ എന്നിവരെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയും പകലും പ്രവർത്തിക്കുന്ന ചായക്കടയുടെ മുകളിലത്തെ മുറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ.

ALSO READ: കര്‍ണാടക അങ്കോളയിലെ മണ്ണിടിച്ചില്‍; രക്ഷാദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു

23 കഞ്ചാവ് മിഠായികളും 650 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും രണ്ട് ചാക്ക് പാൻമസാല, 100 പാക്കറ്റോളം വ്യാജ സിഗററ്റ് എന്നിവ പോലീസ് പിടിച്ചെടുത്തു. വിദ്യാർത്ഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് മിഠായിയും പുകയില ഉൽപ്പന്നങ്ങളും വിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പുതുക്കാട് എസ്എച്ച്ഒ വി.സജീഷ് കുമാറിൻ്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം; അധികാരം കയ്യിലായിരുന്നതും ഊതി വീര്‍പ്പിച്ച മോദി പരിവേഷവുമാണ് ഭരണം നിലനിര്‍ത്താന്‍ ബിജെപിയെ തുണച്ചതെന്ന് യോഗേന്ദ്ര യാദവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News