നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

നിരോധിതപുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റതിന് കടയുടമ അറസ്റ്റില്‍. പന്തളം മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപം കട നടത്തുന്ന, നൂറനാട് എരുമക്കുഴി പണയില്‍ രശ്മി ഭവനില്‍ തങ്കന്റെ ഭാര്യ സുശീല (50)യാണ് പന്തളം പോലീസിന്റെ പിടിയിലായത്. കടയില്‍ വില്പനയ്ക്ക് വച്ചിരുന്ന ഹാന്‍സ് ഉള്‍പ്പെടെയുള്ള 105 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഇവിടെ സ്ഥിരമായി ഇവ വില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

Also Read: മതവികാരം വ്രണപ്പെത്തും വിധം ഫേസ്ബുക് പോസ്റ്റ് പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ പാക്കറ്റ് ഒന്നിന് 5 രൂപ നിരക്കില്‍ വാങ്ങിയശേഷം ചെറുകിട കച്ചവടക്കാര്‍ 50 മുതല്‍ തോന്നുന്ന നിരക്കിലാണ് വില്‍ക്കുന്നത്. അതേസമയം പാക്കറ്റിന് 70 രൂപ എന്ന നിരക്കിലാണ് വില്‍ക്കുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം റെയ്ഡുകള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു. പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സംഘത്തില്‍ എസ് ഐമാരായ വിനു വിജയന്‍, വിനോദ്, എ എസ് ഐ മഞ്ചുമോള്‍, സി പി ഓ അന്‍വര്‍ഷാ എന്നിവരാണ് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News