കർണാടകയിൽ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി

ബിജെപി സർക്കാർ നടപ്പാക്കിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമം റദ്ദാക്കി സിദ്ധരാമയ്യ സർക്കാർ.കർണാടകയിൽ ലൗ ജിഹാദ് വിരുദ്ധ നിയമമെന്ന് ബിജെപി അവകാശപ്പെ‌ട്ട നിയമമാണ് റദ്ദാക്കിയിരുന്നത്.നിർബന്ധിത മതംമാറ്റം തടയാനാണ് നിയമമെന്നായിരുന്നു ബിജെപി സർക്കാറിന്റെ വാദം. നിർബന്ധിച്ച് മതം മാറ്റിയെന്ന് പരാതിയുണ്ടെങ്കിൽ വിവാഹം തന്നെ റദ്ദാക്കാൻ കോടതിക്ക് അധികാരം ഉണ്ടെന്ന് അനുശാസിക്കുന്നതായിരുന്നു നിയമം.

Also Read: പാകിസ്ഥാനും വേദിയാകും; ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് വിരാമം

നിർബന്ധിച്ചു മതം മാറ്റിയെന്ന് തെളിഞ്ഞാൽ കർശന ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ നിയമമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. 2022 സെപ്റ്റംബർ 21ന് ബൊമ്മൈ സർക്കാർ മതപരിവർത്തന നിരോധന നിയമം പാസാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മാതൃക പിന്തുടർന്നാണ് കർണാടകയിലും ബിജെപി സർക്കാർ മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയത്.

Also Read: ‘സത്യസന്ധമായി വാര്‍ത്ത നല്‍കിയ ഒരു മാധ്യമപ്രവര്‍ത്തകനെതിരെയും കേസെടുത്തിട്ടില്ല; ത്രിമൂര്‍ത്തി ഭരണം തേടിയിറങ്ങിയ മനോരമയ്ക്ക് ഒരു ചുക്കും കിട്ടിയിട്ടില്ല’: പി.എം മനോജ്

ആർഎസ്എസ് സ്ഥാപകനും ആദ്യ സർസംഘചാലകുമായ ഹെഡ്ഗെവാറിനെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. എല്ലാ സ്കൂളുകളിലും കോളേജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നത് നിർബന്ധമാക്കാനും കോൺ​ഗ്രസ് സർക്കാർ തീരുമാനമെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News