കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കേരള -ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
പ്രത്യേക ജാഗ്രതാ നിര്‍ദേശം
മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന പ്രദേശങ്ങളിലും ഇന്ന് (24/10/2024) ഉച്ചവരെ മണിക്കൂറില്‍ 95 മുതല്‍ 105 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 115 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. തുടര്‍ന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയാന്‍ സാധ്യത.
വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 95 മുതല്‍ 105 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 115 കിലോമീറ്റര്‍ വരെയും നിലനില്‍ക്കുന്നു. ഇന്ന് (24/10/2024) വൈകുന്നേരത്തോടു കൂടി കാറ്റിന്റെ വേഗത മണിക്കൂറില്‍ 105 മുതല്‍ 115 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെയും ക്രമേണ വര്‍ധി്ക്കാന്‍ സാധ്യത.
ALSO READ:അതിരപ്പിള്ളിയില്‍ അംഗന്‍വാടിയുടെ മുകളിലേക്ക് എണ്ണപ്പന മറിച്ചിട്ട് കാട്ടാന
ഒഡിഷ – പശ്ചിമ ബംഗാള്‍ തീരങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 മുതല്‍ 70 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വരെയും നിലനില്‍ക്കുന്നു. ഇന്ന് (24/10/2024) ഉച്ചയ്ക്ക് ശേഷം മുതല്‍ നാളെ (25/10/2024) പുലര്‍ച്ചെ വരെ കാറ്റിന്റെ വേഗത ക്രമേണ ഉയര്‍ന്ന് മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെയും ശക്തി പ്രാപിയ്ക്കാന്‍ സാധ്യത. തുടര്‍ന്ന് കാറ്റിന്റെ വേഗത ക്രമേണ കുറയാന്‍ സാധ്യത.
ഇന്ന് (24/10/2024) വൈകുന്നേരം മുതല്‍ നാളെ (25/10/2024) പുലര്‍ച്ചെ വരെ തെക്കന്‍ ഒഡിഷ തീരത്തിലും പശ്ചിമ ബംഗാള്‍ തീരത്തിലും മണിക്കൂറില്‍ 60 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിന് സാധ്യത.
വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നാളെ (25/10/2024) പുലര്‍ച്ചെ വരെ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിന് സാധ്യത. തുടര്‍ന്ന് കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ് 26/10/2024 വൈകുന്നേരം വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിന് സാധ്യത. ഈ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here