അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ തുടർന്ന് ദില്ലിയിൽ നിരോധനാജ്ഞ. ദില്ലി മദ്യനയ അഴിമതി കേസിൽ 8 തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ഇ ഡി വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. വൈകിട്ട് വീട്ടിലെത്തി നാടകീയമായി രണ്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ എഎപി സുപ്രീം കോടതിയെ സമീപിച്ചു. കെജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ എഎപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നു.
Also Read: ദില്ലി മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ
പിഎംഎൽഎ കോടതിയിൽ നാളെ കെജ്‌രിവാളിനെ ഹാജരാക്കും. ഇന്ന് തന്നെ വൈദ്യപരിശോധന നടത്തും. ബിജെപി ആസ്ഥാനത്ത് കനത്ത സുരക്ഷയാണ് കെജ്‌രിവാളിന്റെ അറസ്റ്റിനെ തുടർന്ന് ഒരുക്കിയിരിക്കുന്നത്. ദില്ലിയിൽ റോഡ് ഉപരോധിച്ച് എഎപി പ്രവർത്തകർ പ്രതിഷേധം നടത്തുകയാണ്.
Also Read: കേരളത്തിനെതിരായ പരാമർശം; കേന്ദ്രമന്ത്രി ശോഭ കരന്ദലജെക്കെതിരെ പരാതി നൽകി ഡിവൈഎഫ്ഐ
അതേസമയം മുഖ്യമന്ത്രി പദം രാജിവയ്ക്കില്ലെന്ന് കെജ്‌രിവാൾ അറിയിച്ചു. കെജ്‌രിവാൾ ജയിലിലിരുന്ന് ഭരിക്കുമെന്നും എഎപി പറഞ്ഞു. പ്രതിഷേധ പ്രകടനം നടത്തിയ എഎപി എംഎൽഎ രാഖി ബിർളയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും എഎപി അഭിപ്രായപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here