സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ദില്ലിയിൽ നിരോധനാജ്ഞ; സുരക്ഷ ശക്തമാക്കി പൊലീസ്

ദില്ലിയിൽ സുരക്ഷ ശക്തമാക്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ് രാജ്യ തലസ്ഥാനത്ത് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്. രാജ്ഘട്ട്, ഐടിഒ, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിൽ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ദില്ലി അതിർത്തിയിൽ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങളുടെയും മറ്റും പരിശോധന കർശനമാക്കിയിട്ടുണ്ട്.

also read; കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയും: ഇ പി ജയരാജൻ

സെക്ഷൻ 144 ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ ആളുകൾ കൂട്ടംകൂടാനും സമരങ്ങളും സത്യഗ്രഹങ്ങളും നടത്താനും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു. ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ എന്നിവർ ഇന്ന് ഉച്ചയ്ക്ക് 12:30 ന് രാജ്ഘട്ടിൽ വാർത്താസമ്മേളനം നടത്താനിരിക്കെയാണ് രാജ്ഘട്ട്, ചെങ്കോട്ട മുതലായവയ്ക്ക് ചുറ്റും ദില്ലി പൊലീസ് സെക്ഷൻ 144 പ്രഖ്യാപിച്ചിരിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News