പ്രൊജക്റ്റ് ചീറ്റ പദ്ധതി പരാജയം, 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ച: കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

കേന്ദ്രസർക്കാരിന്റെ പ്രൊജക്റ്റ് ചീറ്റ പദ്ധതി പരാജയമെന്ന് സുപ്രീം കോടതി. ഒരുവർഷത്തിനുള്ളിൽ 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ചയാണെന്ന് വിലയിരുത്തിയ കോടതി ഇതൊരു അഭിമാന പ്രശ്നമായി കാണരുതെന്നും, എത്രയും പെട്ടെന്ന് വിഷയത്തിൽ നടപടികൾ സ്വീകരിക്കണമെന്നും വ്യക്തമാക്കി.

Also read: നടൻ വിനായകനെതിരെ കേസെടുക്കാൻ പൊലീസ് നിയമോപദേശം തേടി

ചീറ്റകളെ കൂട്ടത്തോടെ പാർപ്പിക്കുന്നത് എന്തിനാണെന്നും, മറ്റൊരു ആവാസ വ്യവസ്ഥ നിർമ്മിച്ച് ചീറ്റകളെ അങ്ങോട്ട് മാറ്റിപ്പാർപ്പിക്കാമായിരുന്നല്ലോ എന്നും സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചു. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ജെ.ബി. പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചീറ്റകൾ കൂട്ടത്തോടെ ചാകുന്നത് ഗൗരവമായി കാണണമെന്നും, ഇതൊരു അഭിമാന പ്രശ്നമായിക്കണ്ട് നടപടികൾ സ്വീകരിക്കാതിരിക്കരുതെന്നും കൂട്ടിച്ചേർത്തു.

Also read: ഷാജൻ സ്കറിയ ബംഗളുരു എയർപ്പോർട്ടിൽ; സുകുമാരക്കുറുപ്പ്‌ കൊച്ചിയിലേക്ക്‌ എന്ന് കുറിച്ചുകൊണ്ട് പി വി അൻവർ എം എൽ എ

എന്നാൽ നീണ്ട 13 വർഷത്തെ പ്രയത്നത്തിനൊടുവിലാണ് വംശനാശം നേടിടുന്ന ചീറ്റകളെ ഇന്ത്യ തിരികെ രാജ്യത്ത് എത്തിച്ചത്. 2009 ൽ ആണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള ‘പ്രൊജക്റ്റ് ചീറ്റ’ ആരംഭിച്ചത്. 7 പതിറ്റാണ്ടുകൾക്ക് മുൻപാണ് ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം നേരിടേണ്ടി വന്നത്. അതേസമയം, തിരികെ എത്തിച്ചിട്ടും അവയുടെ ജീവൻ നിലനിർത്താൻ സർക്കാരിനും മറ്റ് സംവിധാനങ്ങൾക്കും കഴിയുന്നില്ല എന്നത് തന്നെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News