‘പ്രോജക്ട് കെ’യിലെ പ്രഭാസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്; ആദിപുരുഷ് 2 ആണോ എന്ന കമന്റുമായി ആരാധകര്‍

ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ ‘പ്രോജക്ട് കെ’യിലെ പ്രഭാസിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്. നാഗ് അശ്വിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പ്രോജക്ട് കെയില്‍ അണിനിരക്കുന്നത് വന്‍ താരനിരയാണ്. കമല്‍ഹാസന്‍, ദീപിക പദുകോണ്‍, അമിതാഭ് ബച്ചന്‍, ദിഷ പഠാനി തുടങ്ങി വന്‍ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

സൂപ്പര്‍ഹീറോ സ്യൂട്ടണിഞ്ഞ് കരുത്തുറ്റ കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തുന്നതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനിയായ വൈജയന്തി മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ആദ്യ പ്രെമോ വിഡിയോ ജൂലൈ 20-ന് റിലീസ് ചെയ്യും.

Also Read : എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും; വീഡിയോ പങ്കുവെച്ച് ബാല

അതേസമയം പോസ്റ്ററിനെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പോസ്റ്ററിലെ പ്രഭാസിന്റെ ലുക്ക് കണ്ട്, ഇത് ആദിപുരുഷ് 2 ആണോ എന്നാണ് കമന്റുകള്‍ വരുന്നത്. അയണ്‍മാന്‍ പോലുള്ള ഹോളിവുഡ് സിനിമകളുടെ പോസ്റ്റര്‍ അതുപോലെ തന്നെ കോപ്പിയടിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

ഇത്ര വലിയ സിനിമയായിട്ടു കൂടി ഫോട്ടോഷോപ്പ് ചെയ്ത നിലവാരം കുറഞ്ഞ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയതെന്നാണ് ആരോപണം. കോടികള്‍ മുടക്കിയ സിനിമയെന്നു പറഞ്ഞ് പ്രേക്ഷകരെ പറ്റിക്കുകയാണോ എന്നും ചോദിക്കുന്നു.

Also Read : ‘ഗുഡ്മോർണിംഗ് ടു ഓൾ’ ;അമൃതയുമായി വേർപിരിഞ്ഞുവെന്ന വാർത്തകൾക്ക് മറുപടിയുമായി ഗോപിസുന്ദർ

സയൻസ് ഫിക്ഷനും ഡ്രാമയും ഒത്തുചേരുന്ന രീതിയിൽ നാഗ് അശ്വിൻ അതിമനോഹരമായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഗംഭീര കാസ്റ്റ് കൊണ്ടും മികച്ച അണിയറപ്രവർത്തകർ കൊണ്ടും സിനിമ ഇതിനോടകം തന്നെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമായി മാറിക്കഴിഞ്ഞു.

സാൻ ഡിയാഗോ കോമിക്ക് കോണിൽ പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് നേട്ടം സ്വന്തമാക്കാനിരിക്കുകയാണ് ചിത്രം. ഈ പോപ്പ് കൾച്ചർ വേദിയിൽ ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്താൻ ഒരുങ്ങുകയാണ് ഈ സൈ – ഫൈ ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News