ഇനി പഠനവും കളിയാണ്; ഉച്ചഭക്ഷണ ഇടവേളകളിൽ ഗണിതം പഠിക്കാൻ ‘ലഞ്ച് ബോക്സ്’

LUNCH BOX

ഉച്ചഭക്ഷണ ഇടവേളകളിൽ കളികൾക്കൊപ്പം അല്പം ഗണിതവും പഠിക്കാം. കാസർഗോഡ് പിലിക്കോട് ഗവൺമെന്റ് യുപി സ്കൂളിലാണ് ലഞ്ച് ബോക്സ് എന്ന് പേരിൽ പ്രത്യേക വിനോദ പദ്ധതിക്ക് തുടക്കം കുറിച്ചത്. ലേണിംഗ് മാത്സ് വിത്ത് ഫൺ അറ്റ് ലഞ്ച് ടൈം എന്ന പിലിക്കോട് ഗവ. യുപി സ്കൂളിലെ വേറിട്ട ഗണിത പ്രവർത്തനമാണ് “ലഞ്ച് ബോക്സ്”. ഉച്ചഭക്ഷണത്തിന്‍റെ ഇടവേളയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും ദിവസവും അരമണിക്കൂർ നേരം അസംബ്ലി ഹാളിൽ ഒരുമിച്ചിരുന്ന് ഗണിതശേഷികൾ പരിപോഷിപ്പിക്കാനുതകുന്ന വിവിധ കളികളിൽ ഏർപ്പെടും.

ഗണിത വിജയം, ഉല്ലാസഗണിതം, മഞ്ചാടി തുടങ്ങിയ വിവിധ പദ്ധതികളുടെ ഭാഗമായി പരിചയപ്പെടുത്തിയ ഗണിതകളികൾക്കൊപ്പം ഈർക്കിൽകളി, കാടികളി, ദായം, എട്ടേറ് തുടങ്ങിയ നാടൻ കളികളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ; പേരാമ്പ്രയിലെ ചെങ്കൽ ഗുഹ: പരിശോധന നടത്തി പുരാവസ്തു വകുപ്പ്; കണ്ടെത്തിയത് ഗുഹാശിലാ സംസ്കാരത്തിന്റെ ഭാഗമായ ഗുഹ

സ്കൂളിൽ ഉച്ചഭക്ഷണ ഇടവേള ഫലപ്രദമായി ഉപയോഗപ്പെടുത്താൻ മുൻവർഷങ്ങളിൽ നടപ്പിലാക്കിയ മിഡ് ഡേ ഫെസ്റ്റ്, ഉച്ചയ്ക്കൊരുല്ലാസം തുടങ്ങിയ പദ്ധതികളുടെ തുടർച്ചയായാണ് ഈ വർഷം ലഞ്ച് ബോക്സ് നടപ്പിലാക്കുന്നത്. കൗതുകങ്ങൾ ഒളിപ്പിച്ച ലഞ്ച് ബോക്സ് സ്കൂൾ ലീഡർ തൃദേവിന് കൈമാറി വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മധുസൂദനൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News