മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി; കുടുംബശ്രീയുടെ കെ-ലിഫ്റ്റിന് തുടക്കം

മൂന്ന് ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയുമായി കുടുംബശ്രീ. കെ ലിഫ്റ്റ് 24 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വ്വഹിച്ചു. ‘തിരികെ സ്‌കൂളില്‍’ എന്ന ക്യാമ്പയിനില്‍ നിന്നും ലഭിച്ച ഊര്‍ജം ഉള്‍ക്കൊണ്ടാണ് KLIFT പദ്ധതി നടപ്പിലാക്കുന്നത്.

ALSO READ:എൻ ഐ ടി ക്യാമ്പസിനുള്ളിൽ അയോധ്യ സൃഷ്ടിക്കാൻ അനുവദിക്കില്ല: വി വസീഫ്

മൂന്ന് ലക്ഷം കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവനം നല്‍കാന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച ക്യാമ്പയിനാണ് കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍. കുടുംബശ്രീയുടെ ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു തിരികെ സ്‌കൂളില്‍ ക്യാമ്പയിന്‍. ഇതിന്റെ തുടര്‍ച്ചയായാണ് പദ്ധതി നടപ്പിലാക്കുന്നത്. തിരികെ സ്‌കൂളില്‍ ക്യാമ്പയിന്റെ സമാപനവും K-LIFT 24 ക്യാമ്പയിന്റെ ഉദ്ഘാടനവും മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമ്പോള്‍ അതില്‍ കുടുംബശ്രീ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

ALSO READ:ഇടുക്കി പൂപ്പാറ, പന്നിയാര്‍ പുഴയിലെ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിച്ചു

ഏറ്റവും കൂടുതല്‍ സ്ത്രീകളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ഏറ്റവും വലിയ പരിശീലന ക്യാമ്പയിന്‍ എന്ന വിഭാഗത്തില്‍ ലഭിച്ച ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ്, ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും, ‘തിരികെ സ്‌കൂളില്‍’ ക്യാമ്പയിനിന്റെ സുവനീര്‍ പ്രകാശനം, ഉപജീവന ക്യാമ്പയിന്‍ ‘കെ ലിഫ്റ്റ് 24’ കൈപ്പുസ്തകത്തിന്റെയും ലോഗോയുടെയും പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News