നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഏഴ് വന്‍വികസന പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാകും

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഏഴ് വന്‍വികസന പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാകും. സുപ്രധാനമായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ തറക്കല്ലിടലും ഈ മാസം 2 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. രാജ്യാന്തര ടെര്‍മിനല്‍ വികസന പദ്ധതി, ലക്ഷ്വറി എയ്റോ ലോഞ്ച്, ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ നവീകരണം തുടങ്ങിയവയാണ് പദ്ധതികള്‍.

ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ഡിജിയാത്ര ഇ-ബോര്‍ഡിങ് സോഫ്‌റ്റ്വെയര്‍, അടിയന്തിര രക്ഷാസംവിധാനം ആധുനികവല്‍ക്കരണം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍. രാജ്യാന്തര ടെര്‍മിനല്‍ വികസന പദ്ധതി, ലക്ഷ്വറി എയ്റോ ലോഞ്ച്, ചുറ്റുമതില്‍ ഇലക്ട്രോണിക് സുരക്ഷാവലയം പദ്ധതി, ഗോള്‍ഫ് റിസോര്‍ട്സ് & സ്പോര്‍ട്സ് സെന്റര്‍ എന്നിവയുടെ തറക്കല്ലിടലുമാണ് നടക്കുക. ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിന്റെ പ്രതിവര്‍ഷ കാര്‍ഗോ കൈകാര്യം ചെയ്യല്‍ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിക്കും. നിലവിലെ കാര്‍ഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകും. യാത്രക്കാര്‍ക്ക് ഹ്രസ്വസമയ വിശ്രമത്തിന് രണ്ടാം ടെര്‍മിനലിന് സമീപം പണികഴിപ്പിക്കുന്ന, ലക്ഷ്വറി എയ്റോലോഞ്ച് രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി മാറും. 42 ആഡംബര ഗസ്റ്റ് റൂമുകള്‍, റസ്റ്റൊറന്റ്, മിനി കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണമാണ് പുതിയ ലോഞ്ചിലുണ്ടാവുക.

READ ALSO:നിപ ജാഗ്രത; ഒക്ടോബര്‍ 1 വരെ അത്യാവശ്യമല്ലാത്ത പൊതുപരിപാടികള്‍ മാറ്റിവെക്കണം: കോഴിക്കോട് കളക്ടര്‍

നിലവിലെ രാജ്യാന്തര ടെര്‍മിനലിന്റെ വടക്കുഭാഗത്തുകൂടി ഏപ്രണ്‍ നിര്‍മ്മിക്കുന്നതാണ് മറ്റൊരു വികസന പദ്ധതി. 15 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഏപ്രണ്‍, 8 പുതിയ എയ്റോബ്രിഡ്ജുകളും നിര്‍മ്മിക്കും. ഇതോടെ വിമാന പാര്‍ക്കിംഗ് ബേയുടെ എണ്ണം 44 ആയി ഉയരും. ഒക്ടോബര്‍ 2 ന് തിങ്കളാഴ്ച, മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. വികസന ചരിത്രത്തില്‍ നിര്‍ണായകമായ ഒരു ഘട്ടത്തിന് കൂടിയാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതോടെ തുടക്കമാകുന്നത്.

READ ALSO:യുവജന കമ്മീഷൻ തിരുവനന്തപുരം ജില്ലാതല ജാഗ്രതാ സഭ രൂപീകരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News