കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം, 5300 കോടിയുടെ തീരസംരക്ഷണ പ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നു

തീരദേശ വാസികളുടെ മ‍ഴക്കാല ദുരിതങ്ങള്‍ക്ക് വിരാമമാകുന്നു. തീരദേശ ജനതയുടെ സുരക്ഷ ലക്ഷ്യം വെച്ച്  നടപ്പിലാക്കുന്ന നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്.  നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് 5,300 കോടി രൂപയുടെ തീര സംരക്ഷണ പ്രവര്‍ത്തനങ്ങൾ കേരളത്തിലാകെ പുരോ​ഗമിക്കുകയാണ്.

ചെല്ലാനത്ത് കടല്‍ ഭിത്തി നിർമ്മാണം 90 ശതമാനം പൂര്‍ത്തിയായി. പുലിമുട്ട് നിർമ്മാണം, ജിയോ ട്യൂബുകൾ ഉപയോഗിച്ച് പ്രതിരോധം, അതിതീവ്ര തീരശോഷണം നേരിടാൻ സ്ഥിരം സംവിധാനവും ഒരുക്കുന്നുണ്ട്.

ALSO READ: ‘മുഖ്യമന്ത്രിയെ’ കേള്‍ക്കാനെത്തിയവരുടെ ബാഹുല്യം; തളിപ്പറമ്പിലല്ല, അങ്ങ് ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍’

നടപ്പാത നിര്‍മ്മാണം, ടൂറിസ്റ്റുകളെ ആകർഷിക്കാൻ പദ്ധതികൾ എന്നീ പ്രവർത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ സുരക്ഷ പദ്ധതികള്‍  യാഥാര്‍ത്ഥ്യമാകുന്നതോടെ കടലോരത്തിനിനി സുരക്ഷിതമായി കിടന്നുറങ്ങാം.

ALSO READ: ‘ഉള്ളി തൊലി’ നേന്ത്രവാഴയ്ക്കും ഉത്തമം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News