ഗോത്ര മേഖലയിലെ പദ്ധതികള്‍; ജില്ലകളില്‍ മന്ത്രിതല അവലോകനം നടത്താൻ സംസ്ഥാന സർക്കാർ

O R KELU

സംസ്ഥാനത്തെ ആദ്യത്തെ ജില്ലാതല അവലോകന യോഗം ജൂലായ് 26 ന് വയനാട്ടില്‍ നടക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികള്‍ സംയുക്തമായാണ് അവലോകനം ചെയ്യുക. പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍.കേളുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എം.എല്‍. എമാരെയടക്കം പങ്കെടുപ്പിച്ചാണ് അവലോകനം നടക്കുക. പദ്ധതികളുടെ മുന്നേറ്റം കാര്യക്ഷമതകള്‍ ലക്ഷ്യപൂര്‍ത്തീകരണം എന്നിവയെല്ലാം അവലോകന യോഗത്തില്‍ വിലയിരുത്തും. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും ഇതുവരെ നടപ്പാക്കിയതും മുന്നേറാനുമുള്ള പദ്ധതികള്‍ പ്രത്യേകം ചര്‍ച്ച ചെയ്യും.

ALSO READ: ഷുക്കൂര്‍ വക്കീലിത് ആളാകെ മാറിയല്ലോ, ഇതേതാണീ പുതിയ അവതാരം?

ജില്ലയിലെ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് കൊണ്ട് നടക്കുന്ന അവലോകനം ഒട്ടേറെ പദ്ധതികളുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് വേഗതയൊരുക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍, തുടങ്ങിയവർ യോഗംഗളിൽ പങ്കെടുക്കും. അവലോകന യോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ പദ്ധതികള്‍ സംബന്ധിച്ച പവര്‍ പോയിന്റെ പ്രസന്റേഷന്‍ നടത്തും. മേഖലയിലെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതര്‍, ഭവനരഹിതര്‍, അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലയിലെ മൊത്തം വകയിരുത്തലും, ചെലവഴിക്കലും ജില്ലാതല വികസന സാധ്യതകളും പ്രശ്‌നങ്ങളും അവലോകനത്തില്‍ ഉള്‍പ്പെടുത്തും. 2024-25 വര്‍ഷത്തെ എസ്.സി.പി., ടി.എസ്.പി. വിനിയോഗം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ത്രിതല പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവ തരംതിരിച്ച് അവലോകനം ചെയ്യും.

ALSO READ: ‘കേരളം ഉന്നയിച്ച പദ്ധതികളോട് മുഖം തിരിച്ച ബജറ്റ്, സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഒറ്റക്കെട്ടായി നേടിയെടുക്കാനാകണം’: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌

അവലോകന യോഗങ്ങളില്‍ ഉച്ചവരെയുള്ള സമയം പദ്ധതികളുടെ അവലോകത്തിനായും ഉച്ചയ്ക്കുശേഷം ഫീല്‍ഡ് സന്ദര്‍ശനവും നടക്കും. ആഗസ്റ്റ് 30 നകം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും അവലോകനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനായുള്ള സമയ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News