ജക്കാര്‍ത്ത എന്‍.ജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമ ബിജു എന്‍.ജി നിര്യാതനായി

പ്രമുഖ മലയാളി വ്യവസായി ഇന്തോനേഷ്യയില്‍ നിര്യാതനായി. പത്തനാപുരം കമുകുംചേരി നെട്ടയത്ത് ഗോപിനാഥന്‍ പിള്ളയുടെയും വസന്തകുമാരിയമ്മയുടെയും മകന്‍ ബിജു എന്‍.ജിയാണ് (49) നിര്യാതനായത്. ബിജു കഴിഞ്ഞ 25 വര്‍ഷക്കാലമായി ഇന്തോനേഷ്യയില്‍ (ജക്കാര്‍ത്ത എന്‍.ജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ ഉടമ) വ്യവസായിയായിരുന്നു.

ALSO READ കാണാതായവര്‍ക്കുള്ള തിരച്ചില്‍; മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയില്ല

ഭാര്യ: എനി ബിജു. അഡിന്റ പിള്ള മകളാണ്. വിമാന മാര്‍ഗം നാളെ ( ഞായര്‍ ) വെളുപ്പിന് 2 മണിക്ക് തിരുവനന്തപുരത്ത് എത്തിക്കുന്ന ഭൗതിക ശരീരം സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറും ബന്ധുമിത്രാദികളും ചേര്‍ന്ന് ഏറ്റുവാങ്ങും. വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 2.30 ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സഹോദരങ്ങള്‍: ബിനു എന്‍ ജി, ബിജി എന്‍ ജി. സഹോദരി ഭര്‍ത്താവ്: സുരേഷ് കുമാര്‍ ജി, സഹോദര ഭാര്യ: പാര്‍വ്വതി.

ALSO READ വയനാട് ദുരന്തം; കേരളത്തിന് 10 കോടി കൈമാറി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News