കുഞ്ഞിനെ വെടിവെച്ചു കൊന്ന് പ്രശസ്ത കാന്‍സര്‍ വിദഗ്ധ ആത്മഹത്യ ചെയ്തു

പ്രശസ്ത കാന്‍സര്‍ വിദ്ഗധ ഡോ. ക്രിസ്റ്റല്‍ കാസെറ്റ ആത്മഹത്യ ചെയ്തു. സ്വന്തം കുഞ്ഞിനെ വെടിവെച്ച് കൊന്ന ശേഷമാണ് ക്രിസ്റ്റല്‍ കാസെറ്റ ആത്മഹത്യ ചെയ്തത്.

Also read-ഉമ്മൻ ചാണ്ടിയെ പുണ്യാളനായി പ്രഖ്യാപിക്കണം; ക്രൈസ്തവ സഭാധ്യക്ഷന്മാരോട് അഭ്യർത്ഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റായിരുന്നു ക്രിസ്റ്റല്‍. പ്രാദേശിക സമയം രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവമെന്നാണ് റിപ്പോര്‍ട്ട്. സോമേഴ്സിലെ ഡോക്ടറുടെ വീട്ടില്‍വെച്ചാണ് സംഭവം. ഡോ. ക്രിസ്റ്റല്‍ ഭര്‍ത്താവും 37 കാരനുമായ ടിം ടാല്‍റ്റിയും ചേര്‍ന്ന് ഒരു മില്യന്‍ ഡോളറിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ പ്രായം ഔദ്യോഗികമായി പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കുഞ്ഞ് ജനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Also read- മുപ്പതാം വയസില്‍ ബോഡി ബില്‍ഡറുടെ മരണം; അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ

മൗണ്ട് സീനായിലെ ഇക്കാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഹെമറ്റോളജി ആന്‍ഡ് മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ മെഡിസിന്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു ക്രിസ്റ്റല്‍. സ്തനാര്‍ബുദ ക്ലിനിക്കല്‍ ട്രയലുകളുടെ ഗവേഷണത്തില്‍ സജീവമായിരുന്നു. ഗൈനക്കോളജിക്കല്‍ കാന്‍സര്‍, കുടലിലെ കാന്‍സര്‍ എന്നിവയുടെ ചികിത്സയില്‍ മികവ് പുലര്‍ത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News