ആലപ്പുഴ പ്രമുഖ സുന്നി നേതാവും പണ്ഡിതനും ആലപ്പുഴ പാലസ് ജുമാ മസ്ജിദ് ചീഫ് ഇമാമും മണ്ണഞ്ചേരി ദാറുല്‍ഹുദാ ഇസ്ലാമിക് കോംപ്ലക്‌സ് ജനറല്‍സെക്രട്ടറിയുമായ പഴവീട് വാര്‍ഡ് സുന്നി മന്‍സിലില്‍ ഡോ എം എം ഹനീഫ് മൗലവി(76) അന്തരിച്ചു. ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം മൂന്നിന് തെക്കേ മഹൽ ജുമാ മസ്ജിദിൽ. ദീര്‍ഘകാലം സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
also read: സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം നാരായണൻ മാസ്റ്റർ അന്തരിച്ചു
എസ് വൈ എസ് ദക്ഷിണ കേരള ഓര്‍ഗനൈസര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി, സംസ്ഥാന സമിതിയംഗം, ഇസ്ലാമിക് എഡ്യുക്കേഷണല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ്, കാരന്തൂര്‍ സുന്നി മര്‍കസ് പ്രവര്‍ത്തക സമിതിയംഗം, സിറാജ് ദിനപത്രം പ്രസിദ്ധീകരണ സമിതിയായ തൗഫീഖ് പബ്ലിക്കേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
News summary : Prominent Sunni leader and scholar Dr MM Hanif Maulavi passed away
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here