പൊലീസ് തലപ്പത്ത് മാറ്റം; തോംസൺ ജോസ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ

kerala police promotion

സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥതലത്തിൽ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ജി സ‌ർജൻകുമാറിനെ ഇന്റലിജന്റ്സ് ഐജിയാക്കി. ആഭ്യന്തര സുരക്ഷ ഐജിയുടെ അധികചുമതലയുമുണ്ട്. ഡിഐജിമാരായ തോംസൺ ജോസ് തിരുവനന്തപുരത്തും, ടി നാരായണൻ കോഴിക്കോട് സിറ്റിയിലും കമീഷണർമാരാകും. കോ‍ഴിക്കോട് റൂറൽ പൊലീസ് മേധാവി പി നിധിൻരാജിനെ കണ്ണൂർ സിറ്റിയിലും തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി കിരൺ നാരായണനെ കൊല്ലം സിറ്റിയിലും കമീഷണർമായി നിയമിച്ചു.

2007 ബാച്ചിലെ ദേബേഷ്‌കുമാർ ബെഹ്റ, ഉമ, രാജ്പാൽ മീണ, ജയന്ത് ജയനാഥ് എന്നിവ രെയും ഐജിമാരാക്കി. രാജ്പാൽ മീണ ഉത്തര മേഖലയിലും ജയനാഥ് മനുഷ്യാവകാശ കമീഷനിലും ഐജിമാരാകും. ഉത്തരമേഖല ഐജി കെ സേതുരാമനെ പൊലീസ് അക്കാദമിയിലും ഇൻ്റലിജന്റ്സ് ഐജി കാളിരാജ് മഹേഷ്‌കുമാറിനെ ഗതാഗത- റോഡ് സുരക്ഷാ അതോറിറ്റിയിലും ഐജിമാരാക്കി. എസ് സതീഷ് ബിനോ എറണാകുളത്തും ജി എച്ച് യതീഷ്‌ചന്ദ്ര കണ്ണൂരിലും ഹരിശങ്കർ തൃശൂരിലും ഡിഐജിമാരാകും. കെ കാർത്തിക്കിനെ വിജിലൻസ് ഡിഐജിയാക്കി. പ്രതീഷ് കുമാറിനും ഡിഐജിയായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ട്.

ALSO READ; മുണ്ടക്കൈ- ചൂരൽമല പുനരധിവാസം; മുഖ്യമന്ത്രി ഇന്ന് സ്പോൺസർമാരുമായി ചർച്ച നടത്തും

ബി കൃഷ്ണ കുമാർ തൃശൂർ റൂറലിലും കെഎസ് സുദർശൻ തിരുവനന്തപുരം റൂറലിലും അജിത് കുമാർ പാലക്കാട്ടും കെ ഇ ബൈജു കോഴിക്കോട് റൂറലിലും ജില്ലാ പൊലീസ് മേധാവിയാകും. എസ്ആർ ജ്യോതികുമാറിനെ വിജിലൻസ് എസ്‌പി ആയും നിയമിച്ചിട്ടുണ്ട്. അരുൾ ആർബി കൃഷ്ണയാണ് പുതിയ റെയിൽവേ എസ്‌പി. ജി പൂങ്കുഴലിയെ എഐജി (പേഴ്സണൽ) ആയും ചൈത്ര തെരേസ ജോണിനെ കോസ്റ്റൽ പൊലീസിലും എഐജിയാക്കി. അങ്കിത് അശോകൻ സൈബർ ഓപറേഷൻ സൂപ്രണ്ടാകും. നവനീത് ശർമയെ പൗരാവകാശ വിഭാഗം സൂപ്രണ്ടായും ആർ ആനന്ദിനെ വിഐപി സെക്യൂരിറ്റി വിഭാഗം ഡെപ്യൂട്ടി കമീഷണറായും മാറ്റിനിയമിച്ചു. ആനന്ദ് ആംഡ് പൊലീസ് ബറ്റാലിയൻസ് (ആസ്ഥാനം) കമാൻഡൻ്റ്, ആംഡ് പൊലീസ് ബറ്റാലിയൻസ് ഡിഐജി എന്നീ അധിക ചുമതലയും ഇദ്ദേഹം വഹിക്കും.

എ അബ്ദുൽ റാഷി തിരുവനന്തപുരം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും കെ മുഹമ്മദ് ഷാഫി എറണാകുളം റേഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലും റേഞ്ച് സൂപ്രണ്ടാകും. അശ്വതി ജിജിയെ കൊച്ചി ഡിസിപിയായും കെ എസ് ഷെഹൻഷായെ എസ്എപി കമാൻഡന്റായും യോഗേഷ് മാന്ധ്യയെ വിമൻ ബറ്റാലിയൻ കമാൻഡന്റായും മോഹിത് രാവത്തിനെ കെഎപി അഞ്ചിലും കമാൻ്റൻഡ് ആയി നിയമിച്ചു. പുറമേ 13 ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News