ഭാഷാ പഠനം സംബന്ധിച്ച പ്രോത്സാഹനം: ചര്‍ച്ച നടത്തി മന്ത്രിമാര്‍

ഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇ ആസ്ഥാനമായുള്ള ദ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷിയേറ്റീവ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. അബ്ദുല്‍ കരീം സുല്‍ത്താന്‍ അല്‍ ഒലാമ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുമായും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവുമായും ചര്‍ച്ച നടത്തി.

ALSO READ: വെറും അഞ്ച് മിനുട്ട് മതി, ചപ്പാത്തിക്കൊരുക്കാം വെറൈറ്റി ക്രീമി മുട്ടക്കറി

ഭാഷയെ അറിയുന്നതിനും വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി എംബിആര്‍ജിഐ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൂടി പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നു. ലോകത്തെ 50 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഈ മത്സര പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് എംബിആര്‍ജിഐ അധികൃതര്‍ മന്ത്രിമാരെ അറിയിച്ചു. യോഗത്തില്‍ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ALSO READ: ‘വാവേ’ എന്ന് മുഹമ്മദ് റിയാസ്; പൊട്ടിച്ചിരിച്ച് ബേസില്‍ ജോസഫ്…

2015 ല്‍ ആരംഭിച്ച എംബിആര്‍ജിഐ മുപ്പതോളം മാനുഷികവും വികസനപരവുമായുള്ള പദ്ധതികളും സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നു. ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പൂര്‍ണ്ണപിന്തുണ എംബിആര്‍ജിഐ പദ്ധതികള്‍ക്കുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യാന്തര തലത്തിലും നിരവധി പരിപാടികള്‍ എംബിആര്‍ജിഐ ഏറ്റെടുത്ത് നടപ്പാക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News