കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം: കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുകയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. കുട്ടിയെ ഉടൻ തന്നെ കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ. കൂടുതൽ ദൂരത്തേക്ക് പോയിട്ടില്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: നവകേരള സദസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; വീണ്ടും വിമര്‍ശനവുമായി കെ. മുരളീധരന്‍ എംപി

ആരൊക്കെയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പരിസരപ്രദേശങ്ങളിലും ഊർജ്ജിതമായി തെരച്ചിൽ നടത്തിവരികയാണ്.

ALSO READ: ഉത്തരവാദിത്ത മാധ്യമപ്രവർത്തനം വളരെ പ്രാധാന്യമുള്ളത്: പി രാജീവ്

അതേസമയം കുട്ടിയുടെ അച്ഛന്റെ ഫോണിലേക്ക് വന്ന കോളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. രാവിലെ 10 മണിയോടെ കുട്ടിയെ വീട്ടിലെത്തിക്കുമെന്നാണ് പ്രതി പറഞ്ഞത്. ഫോൺ നമ്പർ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News