സ്വത്ത് സമ്പാദന കേസ്; മാത്യു കുഴല്‍നാടന് മറുപടി നല്‍കി സി വി വര്‍ഗീസ്

സ്വത്ത് സമ്പാദനത്തില്‍ മാത്യു കുഴല്‍നാടനു മറുപിടിയുമായി സി പി എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. ഞങ്ങളുടെ സ്വത്ത് വിവരങ്ങള്‍ മാത്യു കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ട ആവിശ്യം ഇല്ലെന്നും. സി പി എം ഈ കാര്യത്തില്‍ വ്യക്തതയും കൃത്യതയും ഉള്ള പാര്‍ട്ടിയാണ്,നേതാക്കളും നേതാക്കളുടെ കുടുംബങ്ങളും പാര്‍ട്ടിയുടെ അച്ചടക്കത്തെ നോക്കി പ്രവര്‍ത്തിക്കുന്നവരാണെന്നും സി വി വര്‍ഗീസ് വ്യക്തമാക്കി.

Also Read: ദില്ലി മെട്രോയിലെ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത്: സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

സി പി എം നെ നന്നാക്കാന്‍ മാത്യു കുഴല്‍നാടന്‍ ശ്രമിക്കണ്ട, സി പി എം നേതാക്കളുടെ ജീവചരിത്രം നോക്കാന്‍ ഒന്നും മാത്യു കുഴല്‍നാടനെ ചുമത്തപ്പെടുത്തിട്ടിയില്ല, മാത്യു കുഴല്‍നാടനെപോലെ കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്പാദിക്കാന്‍ സി പി എം ആരെയും അനുവദിക്കാറില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News