സ്വത്ത് തര്‍ക്കം, അമ്മായിഅമ്മയും മരുമകളും തമ്മിലടി, വൈറലായി വീഡിയോ

അമ്മായി അമ്മയും മരുമകളും തമ്മിലുള്ള സ്‌നേഹം പ്രകടിപ്പിക്കുന്ന വീഡിയോകളും തമ്മിലടി ഉണ്ടാകുന്ന വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ അത്തരത്തിലുള്ള ഒരു വീഡിയോ ശ്രദ്ധ നേടുന്നത്.

സംഭവം നടക്കുന്നത് ഗുജറാത്തിലെ സൂറത്തിലാണ്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് ഈ വീഡിയോയില്‍ കാണുന്ന അമ്മായി അമ്മയും മരുമകളും വക്കുണ്ടാക്കുന്നത്. വഴക്ക് അവസാനം കയ്യാങ്കളിയില്‍ അവസാനിക്കുകയും ഇതിനിടെയില്‍ ഒരാള്‍ അടി തടയാന്‍ വരുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

Also Read: അഭിമുഖത്തിനിടെ അവതാരകയ്ക്ക് ഷര്‍ട്ടൂരി നല്‍കി ഷൈന്‍ ടോം ചാക്കോ

അതിക്രൂരമായിട്ടാണ് മരുമകളായ സ്ത്രീ പ്രായമായ സ്ത്രീയെ അക്രമിക്കുന്നത്. അവരെ വല്ലാതെ ഉപദ്രവിക്കുന്നതും മുഖത്തൊക്കെ കടിക്കുന്നതും എല്ലാം വീഡിയോയില്‍ വ്യക്തമാണ്. വീഡിയോയുടെ അവസാനം മുഖത്ത് കടിച്ചതിന്റെ പാടുകളും കാണിക്കുന്നുണ്ട്.
@DeepikaBhardwaj ആണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സ്വത്ത് തര്‍ക്കത്തിന് മുകളില്‍ മരുമകള്‍ പ്രായമായ അമ്മായിഅമ്മയെ അടിക്കുകയും കടിക്കുകയും ചെയ്യുന്നു. അവള്‍ക്കെതിരെ നടപടി എടുക്കണം എന്നും കാപ്ഷനില്‍ എഴുതിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News