ഇന്ത്യയെ അടുത്ത സൈബര്‍ പവര്‍ ആക്കാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്: മികച്ച യുവസംരംഭക ലക്ഷ്മി ദാസ്

2019ല്‍ ആരംഭിച്ച പ്രൊഫൈസ് എന്ന സംരംഭത്തിലൂടെയാണ് കൈരളിടിവി ജ്വാല പുരസ്‌കാരത്തില്‍ മികച്ച യുവസംരംഭകയ്ക്കുള്ള അവാര്‍ഡ് ലക്ഷ്മിദാസ് നേടിയത്. 2023ല്‍ അനോണിമസ് സുഡാന്‍ ലോകമാകെ സൈബര്‍ ആക്രമണം നടത്തി. ആറു സ്ഥാപനങ്ങളാണ് ആക്രമണത്തിന് ഇരയായത്. മൂന്നെണ്ണം കീഴടങ്ങി. മൂന്ന് സ്ഥാപനങ്ങള്‍ അതിജീവിച്ചു. രാജ്യാന്തര സൈബര്‍ ആക്രമണത്തെ കീഴ്‌പ്പെടുത്തിയത് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങള്‍. അവയെ രക്ഷപ്പെടുത്തിയത് പ്രൊഫൈസാണ്. ഇന്നും സൈബര്‍ സംരക്ഷണത്തിന് മറുനാടന്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ബദലാണ് ലക്ഷ്മി സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തില്‍ ജനിച്ച് പഠിച്ച് കേരളത്തില്‍ സൈബര്‍ സ്ഥാപനം ഉണ്ടാക്കി ലോകത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ് ഈ മലയാളി വനിത.

ALSO READ: കേരളത്തിലെ സൈബര്‍ പവര്‍ ഗേള്‍; യുവ സംരംഭകയ്ക്കുള്ള 2024-ലെ കൈരളി ജ്വാല പുരസ്‌കാരം ലക്ഷ്മി ദാസിന്

ലക്ഷ്മിയുടെ വാക്കുകള്‍: ഇതു തീര്‍ച്ചയായും അഭിമാന നിമിഷമാണ്. കേരളത്തില്‍ എന്തുകൊണ്ട് ഒരു സൈബര്‍ സെക്യൂരിറ്റി കമ്പനി കേരളത്തില്‍ തുടങ്ങി എന്ന ചോദ്യം ഉയര്‍ന്നിരുന്നു. വിശ്വാസ്യതയുടെ പേരില്‍ പലയിടത്തും തിരസ്‌കരിക്കപ്പെട്ടു. എന്നാല്‍ കേരളത്തിലെ കൊല്ലത്താണ് കമ്പനിയുടെ ആസ്ഥാനം. ഇന്ത്യയെ അടുത്ത സൈബര്‍ പവര്‍ ആക്കാനുള്ള ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. അപ്പോള്‍ അന്താരാഷ്ട്ര തലത്തിലുള്ള മറ്റൊന്നിനെയും ആശ്രയിക്കേണ്ടി വരില്ല. ഞങ്ങള്‍ നേരിടുന്നത് വമ്പന്‍ കമ്പനികളെയാണ്. അവയ്ക്കിടയിലാണ് ടോപ്പ് അഞ്ചിലെത്തിയത്. കേരളം സൈബര്‍ സെക്യൂരിറ്റി ഡെസ്റ്റിനേഷന്‍ ആക്കാനുള്ള ലക്ഷ്യമാണ് മുന്നിലുള്ളത്. വനിതകള്‍ 50 ശതമാനം ജീവനക്കാരായുള്ള സ്ഥാപനത്തില്‍ നിന്നും അല്ലാതെയും കൂടുതല്‍ വനിതകള്‍ ഈ മേഖലയിലേക്ക് വരണമെന്നാണ് ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News