തൃശൂരില്‍ എസ്‌ഐക്കെതിരെ സിഐ എടുത്തത് കള്ളക്കേസുതന്നെ; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പ്രോസിക്യൂഷന്‍

തൃശൂരില്‍ എസ്‌ഐക്കെതിരെ സിഐ എടുത്തത് കള്ളക്കേസുതന്നെയെന്ന് പ്രോസിക്യൂഷന്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സിഐക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പൊലീസ് അസോസിയേഷനിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നുണ്ട്.

also read- ജെയ്ക്കിനും ഗീതുവിനും ആണ്‍കുഞ്ഞ് പിറന്നു

എസ്‌ഐ ആമോദിനെതിരെയാണ് സിഐ ദിലീപ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊതുസ്ഥലത്ത് മദ്യപിച്ചു എന്നായിരുന്നു കേസ്. എന്നാല്‍ വഴിയരികില്‍ നിന്ന് ഫോണ്‍ ചെയ്യുമ്പോള്‍ മദ്യപിച്ചെന്നാരോപിച്ച് ആമോദിനെ കസ്റ്റഡിയില്‍ എടുത്തു എന്നാണ് കുടുംബം ആരോപിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആമോദിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സിഐ ദിലീപിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

also read- നിപ സംശയം; മുന്നൊരുക്കങ്ങള്‍ തുടങ്ങി; പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News