വേനല്‍ക്കാലത്ത് ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത് എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടാണ് ചുണ്ട് പൊട്ടുന്നതും വരണ്ടു കീറുന്നതും. പല മാര്‍ഗത്തിലൂടെ ഇത് നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.
ചുണ്ടുകളെ സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍
1 ചുണ്ടുകള്‍ പെട്ടെന്ന് വരണ്ടുപോകുന്നത് ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ചുണ്ടു വരളുമ്പോള്‍ നാവുകൊണ്ട് നനക്കുന്നതും ഒഴിവാക്കണം, കാരണം ഇത് ചുണ്ടുകള്‍ കൂടുതല്‍ ഡ്രൈ ആക്കുകയും ചുണ്ടിലെ തൊലി പൊളിയാന്‍ കാരണമാകുകയും ചെയ്യും.
2 ചുണ്ടുകളും മോയ്‌സ്ച്ചറൈസ് ചെയ്യണം. എസ്പിഎഫ് 15നു മുകളിലുള്ള ലിപ്ബാം വേണം വേനല്‍ക്കാലത്ത് ഉപയോഗിക്കാന്‍. രാത്രിയില്‍ കിടക്കുന്നതിനു മുന്‍പും ചുണ്ടില്‍ മോയ്‌സ്ച്ചറൈസര്‍ പുരട്ടണം. ചുണ്ടില്‍ വെളിച്ചെണ്ണ പുരട്ടുന്നതും ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.
3 നനഞ്ഞതും മൃദുവായതുമായ കോട്ടണ്‍ തുണിയോ അഥവാ ടൂത്ത് ബ്രഷോ ഉപയോഗിച്ച് ചുണ്ടുകള്‍ പതിയെ തടവാം. ചുണ്ടുകളിലെ മൃതചര്‍മ്മം നീക്കാന്‍ സഹായിക്കും. ഇതിനുശേഷം ലിപ്ബാം പുരട്ടുകയും വേണം. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും ഇങ്ങനെ ചെയ്യുന്നത് ചുണ്ടുകള്‍ക്ക് നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here