‘സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് മുന്നോട്ടുപോകും’: മന്ത്രി പി രാജീവ്

സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചേർത്തല ആട്ടോകാസ്റ്റ് ലിമിറ്റഡിലെ 2 മെഗാ വാട്ട് സൗരോർജ്ജ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also read:‘തണുത്ത് വിറച്ച് ദില്ലി’, കാഴ്ചാപരിധി വീണ്ടും കുറഞ്ഞു; അഞ്ച് ദിവസത്തേക്ക് മൂടല്‍മഞ്ഞിന് സാധ്യത

പ്രതിദിനം ശരാശരി 25,000 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ആട്ടോകാസ്റ്റിൽ ഹരിതോർജ്ജ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഉൽപാദന ചെലവ് കുറയ്ക്കുകയാണ് ലക്ഷ്യം. പൂർണ്ണമായും സംസ്ഥാന സർക്കാർ സഹായത്തോടെ ഐഎൻകെഇഎൽ മുഖാന്തിരം സ്ഥാപിക്കുന്ന 2 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയിലൂടെ പ്രതിദിനം 8000 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും.

Also read:തിരുവനന്തപുരത്ത് ബി.ജെ.പി വാർഡ് മെമ്പർക്കെതിരെ പീഡന പരാതി

റെയിൽവേ ബി ടു ബി, ഷിപ്പിയാഡിൽ നിന്നുള്ള ഓർഡറുകൾ, എം എസ് എം യിലൂടെയുള്ള സാധ്യതകൾ, റെവോൾവിങ് ഫണ്ട്‌ തുടങ്ങി വിവിധ രീതിയിൽ ഈ സ്ഥാപനത്തെ പരമാവധി ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News