ഇസ്രയേലിലെ ഇന്ത്യക്കാരുടെ സംരക്ഷണം ഉറപ്പാക്കണം:ജോസ് കെ മാണി

ഇസ്രയേലില്‍ ജോലി ചെയ്യുന്ന ഏഴായിരത്തോളം വരുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യാക്കാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും എത്രയും വേഗം സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനോട് ആവശ്യപ്പെട്ടു.

ആശങ്കയോടെ കഴിയുന്ന ബന്ധുക്കള്‍ക്ക് വിവരങ്ങള്‍ ലഭിക്കുന്നതിനായി ഇന്ത്യയിലുംഇസ്രയേലിലെ ഇന്ത്യന്‍ സമൂഹത്തിനായി ഇന്ത്യന്‍ എംബസിയോട് അനുബന്ധിച്ച് അന്നാട്ടിലും പ്രത്യേകം ഹെല്‍പ് ലൈനുകള്‍ തുടങ്ങണം. അതുവഴി നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കാനും വിവരങ്ങള്‍ ലഭിക്കാനും വഴിയൊരുങ്ങും.

READ ALSO:അടിയോടടി:ഹൈദരാബാദിൽ ലങ്കൻ സെഞ്ചുറി ഷോ ! പാകിസ്ഥാന് വൻ വിജയലക്ഷ്യം

രാജ്യാന്തര ഏജന്‍സികളുമായി സഹകരിച്ച് ഇസ്രയേലില്‍ സമാധാനം മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് ഇന്ത്യ മുന്‍കൈയെടുക്കണം. ആതുര സേവനരംഗത്ത് മലയാളി നഴ്സുമാരും കെയര്‍ഗീവര്‍മാരും ഉള്‍പ്പെടെ ജോലി ചെയ്യുന്ന രാജ്യമാണ് ഇസ്രയേല്‍. ഇവരുടെ സംരക്ഷണത്തിന്റെ കാര്യത്തില്‍ നാട്ടിലുള്ള ഇവരുടെ ഉറ്റ ബന്ധുക്കള്‍ ആശങ്കയിലാണെന്നും ജോസ് കെ മാണി പറഞ്ഞു.

READ ALSO:നിയമനത്തട്ടിപ്പ് കേസ്; ബാസിത് അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here