പ്രോടേം സ്പീക്കർ വിവാദം; ചെയർമാൻ പാനലിൽ നിന്നും വിട്ടുനിൽക്കുമെന്ന് കെ രാധാകൃഷ്ണൻ എംപി

പ്രോടേം സ്പീക്കര്‍ പദവിയില്‍ കീഴ് വഴക്കം ലംഘിച്ചതിനാൽ ചെയർമാൻ പാനലിൽ നിന്നും വിട്ടുനിൽക്കുമെന്ന് കെ രാധാകൃഷ്ണൻ എംപി. പ്രതിപക്ഷത്തിന്റെ ശരിയായ തീരുമാനത്തോടൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: 18-ാം ലോക്സഭാ ആദ്യ സമ്മേളനത്തിനു ഇന്ന് തുടക്കം; പ്രോടെം സ്പീക്കറുടെ പാനലിൽ നിന്ന് ഇന്ത്യാ സഖ്യം പിന്മാറി

അതേസമയം 18-ാം ലോക്സഭാ ആദ്യ സമ്മേളനത്തിൽ പ്രതിപക്ഷ ഇന്ത്യാ സഖ്യം എംപിമാര്‍ ഒരുമിച്ച് ലോക്സഭയില്‍ പ്രവേശിക്കും. പ്രതിപക്ഷ ഐക്യവും കരുത്തും തെളിയിക്കുന്നതാകും പ്രവേശനം.അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. സത്യപ്രതിജ്ഞാച്ചടങ്ങിലേക്കുളള ചെയര്‍മാന്‍ പാനലിലേക്കുളള ക്ഷണം ഇന്ത്യാ സഖ്യം തളളി.പ്രോടേം സ്പീക്കര്‍ പദവിയില്‍ കീഴ് വഴക്കം ലംഘിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

ALSO READ: കൊച്ചിയിൽ ബൈക്ക് യാത്രികന്റെ മരണം; അപകടത്തിന് കാരണം കല്ലട ബസിന്റെ അമിതവേഗം; ഡ്രൈവർക്കെതിരെ കേസെടുത്തു

കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവരാണ് പിന്മാറിയത്. ഇന്ത്യ സഖ്യത്തിൽ നിന്നും മൂന്നു പേരാണ് പ്രോടെം സ്പീക്കർ പാനലിൽ ഉണ്ടായിരുന്നത്. ഇവരെല്ലാം പ്രോടെം സ്പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്നും പിന്‍മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News