അമിത് ഷാ രാജിവയ്ക്കണം; പ്രതിഷേധം കനക്കുന്നു

Amit Shah

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാന ജില്ലാ തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കും. അംബേദ്കര്‍ പരാമര്‍ശത്തില്‍ രാജിവെക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യ സഖ്യം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് തെരഞ്ഞെടുപ്പ് ചട്ടഭേദഗതി എന്നിവയ്‌ക്കെതിരെയും പ്രതിഷേധം കടുപ്പിക്കും. ബംഗാളില്‍ കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം അരങ്ങേറി. അതേസമയം ഇടത് പാര്‍ട്ടികള്‍ പ്രഖ്യാപിച്ച പ്രതിഷേധം ഡിസംബര്‍ 30ന് നടക്കും.

ALSO READ: ഉത്തരേന്ത്യ അതിശൈത്യത്തിലേക്ക്; താപനില കുറഞ്ഞതോടെ വലഞ്ഞ് ജനങ്ങള്‍

ഡിസംബർ 24ന് ബാബാസാഹിബ് അംബേദ്കർ സമ്മാൻ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും വരുന്ന ആഴ്ച ഡോക്ടർ അംബേദ്കർ സമ്മാൻ സപ്താഹ് ആയി ആചരിക്കും എന്നും കോൺഗ്രസ് വ്യക്തമാക്കി. 24ന് കോൺഗ്രസ് പ്രവർത്തകർ അംബേദ്കർ പ്രതിമകളിൽ പുഷ്പാർച്ചന നടത്തുകയും പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.

ALSO READ:  ‘ഇന്ത്യൻ സിനിമയിലെ ഒരു യുഗം അവസാനിച്ചു’; ശ്യാം ബെനഗലിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

അതേസമയം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയുള്ള കേസന്വേഷണത്തിന് ക്രൈം ബ്രാഞ്ച് സംഘത്തെ രൂപീകരിച്ചു. പാർലമെന്റിൽ നടന്ന ഭരണ പ്രതിപക്ഷ എംപിമാരുടെ ഏറ്റുമുട്ടലിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News