സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മേൽ ഇടപെടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമപ്രവർത്തക തൊഴിലാളി യൂണിയനുകൾ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

PRESS

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മേൽ ഇടപെടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ മാധ്യമപ്രവർത്തക തൊഴിലാളി യൂണിയനുകൾ ദില്ലിയിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കയസ്തയുടെ നിയമ വിരുദ്ധ അറസ്റ്റിന്റെ ഒന്നാം വാർഷിക ദിനത്തോടനുബന്ധിച്ചായിരുന്നു യോഗം.

ALSO READ; ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്തുള്ള അപ്പീലിൽ ഹൈക്കോടതി  വിധി ഇന്ന്

ദില്ലി പ്രസ് ക്ലബ്ബിൽ പ്രബീർ പുർക്കയസ്തയുടെ നിയമ വിരുദ്ധ അറസ്റ്റിന്റെ ഒന്നാം വാർഷിക ദിനത്തിൽ വിവിധ മാധ്യമ തൊഴിലാളി സംഘടനകൾ ഒത്തുകൂടി. മാധ്യമങ്ങൾക്കു സ്വാതന്ത്ര്യമായി പ്രവർത്തിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ടെന്ന പ്രഖ്യാപനത്തോടെയായിരുന്നു കൂട്ടായ്മ.

ALSO READ; 56 വർഷം മുൻപ് വിമാനാപകടത്തിൽ വീരമൃത്യുവരിച്ച സൈനികൻ തോമസ് ചെറിയാന്റെ സംസ്കാരം ഇന്ന്

പ്രബീർ പുർക്കയസ്ത, മുഖ്യാതിഥിയായ യോഗത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ പി സായിനാഥ്, നീലു വ്യാസ് സിദ്ധാർഥ് വരദരാജൻ തുടങ്ങിയവർ സംസാരിച്ചു. മാധ്യമങ്ങളുടെ അഭിപ്രായപ്രകടനത്തിനെതിരെയുള്ള ആക്രമണത്തെ ജനാധിപത്യ രീതിയിൽ ചെറുത്തു തോൽപ്പിക്കുന്നതിനു ഒരുമിച്ചു നിൽക്കാൻ മാധ്യമ പ്രവർത്തക തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്തു. യോഗത്തിൽ കെയുഡബ്ള്യുജെ, ഡിയുജെ, ഇന്ത്യൻ വിമൻ പ്രസ് കോർപ്സ്, പ്രസ് അസോസിയേഷൻ എന്നീ സങ്കടനകൾ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News