നികുതി വിഭജനം വെട്ടിക്കുറച്ചതുള്‍പ്പെടെയുള്ള വിഷയങ്ങളിലെ കേന്ദ്ര അവഗണനയ്ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ പ്രതിഷേധം ഇന്ന് ദില്ലിയില്‍. ജന്തര്‍മന്തറില്‍ നടക്കുന്ന ‘ചലോ ഡല്‍ഹി’ പ്രതിഷേധത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. പ്രതിഷേധ സമരത്തിലേക്ക് കര്‍ണാടക സ്വദേശിനിയായ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെയും കര്‍ണാടക മുഖ്യമന്ത്രി ക്ഷണിച്ചിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. നിയമസഭ തെരഞ്ഞെടുപ്പ് തിരക്കുകകള്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല. അത് അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിലും ഉപരി കേരളം ഞങ്ങളുടെ അയല്‍പക്കകാരാണ്, അവരെ ഞങ്ങള്‍ ബഹുമാനിക്കുന്നുവെന്നും ഡു കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
ഒരേ ദുരിതമാണ് എല്ലാവരും അനുഭവിക്കുന്നത്. സമാന സമരങ്ങളെ എന്തുകൊണ്ട് പിന്തുണച്ചുകൂടാ. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടിനെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകം അടക്കമുള്ള സംസ്ഥാങ്ങള്‍ നേരിടുന്നത് വന്‍ വിവേചനമാണ്. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here